കേരളം

kerala

ETV Bharat / state

Indian Railway Fined By Consumer Court: ട്രെയിൻ വൈകിയത് മൂലം യാത്ര മുടങ്ങിയെന്ന് യാത്രക്കാരന്‍റെ പരാതി, റെയിൽവേക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി - Consumer Court

Passenger Complaint Against Railway In Inconvenience: യാത്രാതടസം നേരിട്ട പരാതിക്കാരന് റെയിൽവേ 60,000 രൂപ നഷ്‌ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി

എറണാകുളം ഉപഭോക്തൃ കോടതി  ട്രെയിൻ വൈകിയതിന് നഷ്‌ടപരിഹാരം  യാത്രക്കാരന് റെയിൽവേ പിഴ നൽകി  യാത്രക്കാരന് സതേൺ റെയിൽവേ നഷ്‌ടപരിഹാരം  നഷ്‌ടപരിഹാരം  Indian Railway Fined By Consumer Court  Passenger Complaint Against Railway  Passenger Inconvenience iN Southern Railway  Consumer Court  Railway
Indian Railway Fined By Consumer Court

By ETV Bharat Kerala Team

Published : Oct 27, 2023, 2:01 PM IST

Updated : Oct 27, 2023, 2:19 PM IST

എറണാകുളം :ട്രെയിൻ വൈകിയത് മൂലം യാത്ര മുടങ്ങിയെന്ന പരാതിയിൽ യാത്രക്കാരന് റെയിൽവേ 60,000 രൂപ നഷ്‌ടപരിഹാരം നൽകാൻ എറണാകുളം ഉപഭോക്തൃ കോടതി ഉത്തരവ്. ചെന്നൈ - ആലപ്പുഴ എക്‌സ്‌പ്രസ് 13 മണിക്കൂർ വൈകിയത് മൂലം യാത്രക്കാരന് ഉണ്ടായ പ്രയാസത്തിന് ദക്ഷിണ റെയിൽവേ നഷ്‌ടപരിഹാരം നൽകണമെന്നാണ് എറണാകുളം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടത് (Indian Railway Fined By Consumer Court). പരാതിക്കാരൻ യാത്രയുടെ ഉദ്ദേശം മുൻകൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ്, കരുതൽ നടപടികൾ സ്വീകരിക്കാൻ കഴിയാതിരുന്നത് എന്ന വാദമാണ് റയിൽവേ ഉന്നയിച്ചത്.

റെയിൽവേയുടെ വാദങ്ങളെ പൂർണമായും തള്ളിയ കമ്മിഷൻ, ചെന്നൈ ഡിവിഷനിലെ അരക്കുന്നത്ത് റെയിൽവേ യാർഡ് പുനർനിർമാണ പ്രവർത്തനങ്ങൾ നടന്നത് മൂലമാണ് ട്രെയിൻ വൈകിയത് എന്നും, ഇത് നേരത്തെ അറിവുണ്ടായിരുന്നിട്ടും യാത്രക്കാർക്ക് മുൻകൂട്ടി വിവരങ്ങൾ നൽകുന്നതിലും സൗകര്യങ്ങൾ ഒരുക്കുന്നതിലും റെയിൽവേ അധികൃതർ പരാജയപ്പെട്ടതായി കണ്ടെത്തി. യാതൊരു ന്യായീകരണവും ഇല്ലാതെ ട്രെയിൻ വൈകുന്നത് സേവനത്തിലെ ന്യൂനതയാണെന്നും റെയിൽവേയുടെ പ്രതിബദ്ധത ഇല്ലായ്‌മയാണ് ഇതിന് കാരണം എന്നുമാണ് കമ്മിഷൻ വിലയിരുത്തൽ. യാത്രക്കാർക്ക് ഉന്നത നിലവാരമുള്ള സേവനം ലഭിക്കുക എന്നത് റെയിൽവേയുടെ ഔദാര്യമല്ല യാത്രക്കാരന്‍റെ അവകാശമാണെന്ന് കമ്മിഷൻ ഓർമിപ്പിച്ചു.

തുടർന്ന് സേവനത്തിൽ വീഴ്‌ച വരുത്തിയ സതേൺ റെയിൽവേ (Southern Railway) അൻപതിനായിരം രൂപ യാത്രക്കാരന് നഷ്‌ടപരിഹാരമായും പതിനായിരം രൂപ കോടതി ചെലവായും 30 ദിവസത്തിനകം നൽകണമെന്ന് കമ്മിഷൻ പ്രസിഡന്‍റ് ഡി ബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവ് നൽകി.

ഓണസദ്യ ലഭിച്ചില്ലെന്ന പരാതിയിൽ റസ്‌റ്റോറന്‍റിന് പിഴ :ഇക്കഴിഞ്ഞ ഓണക്കാലത്ത്, ഓര്‍ഡര്‍ ചെയ്‌ത ഓണ സദ്യ ഉപഭോക്താവിന് എത്തിക്കുന്നതില്‍ പരാജയപ്പെട്ട റെസ്റ്റോറന്‍റ് അധികൃതരോട് നഷ്‌ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടിരുന്നു. തിരുവോണ നാളില്‍ ഓര്‍ഡര്‍ ചെയ്‌ത സദ്യ എത്തിക്കാന്‍ സാധിക്കാതിരുന്ന റെസ്റ്റോറന്‍റിനോട് ഉപഭോക്താവിന് 40,000 രൂപ നഷ്‌ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചത്. തിരുവോണ നാളില്‍ അതിഥികള്‍ക്കായി അഞ്ച് സദ്യ റെസ്റ്റോറന്‍റില്‍ നിന്ന് 1,295 രൂപയ്‌ക്ക് ഓര്‍ഡര്‍ ചെയ്‌തതായി പരാതിക്കാരി പറഞ്ഞു. എന്നാൽ, സദ്യ ലഭിക്കാതെ കുടുംബം വലഞ്ഞതായി പരാതിക്കാരി ആരോപിക്കുകയായിരുന്നു.

Read More :തിരുവോണ നാളില്‍ ഓര്‍ഡര്‍ ചെയ്‌ത സദ്യ ലഭിച്ചില്ല; 40,000 രൂപ നഷ്‌ടപരിഹാരം നല്‍കാൻ വിധി

Last Updated : Oct 27, 2023, 2:19 PM IST

ABOUT THE AUTHOR

...view details