കേരളം

kerala

ETV Bharat / state

ഉപതെരഞ്ഞെടുപ്പിൽ യാക്കോബായ സഭയുടെ പിന്തുണ എല്‍ഡിഎഫിന്

പ്രതിസന്ധികളില്‍ സഭയ്‌ക്കൊപ്പം നിന്നിട്ടുള്ളത് ഇടതുപക്ഷമാണ്. അതുകൊണ്ട് വോട്ടും അവര്‍ക്ക് തന്നെ.

ഉപതെരഞ്ഞെടുപ്പിൽ യാക്കോബായ സഭയുടെ പിന്തുണ എല്‍ഡിഎഫിന്

By

Published : Sep 21, 2019, 4:58 PM IST

എറണാകുളം:ഉപതെരഞ്ഞെടുപ്പിൽ യാക്കോബായ സഭയുടെ പിന്തുണ എല്‍ഡിഎഫിന്. മലങ്കര സഭാവിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് പിന്തുണക്ക് കാരണം. എല്‍ഡിഎഫ് കാണിച്ച അനുഭാവപൂര്‍വമായ സമീപനം വിശ്വാസികള്‍ കാണുന്നുണ്ടെന്ന് സഭ മീഡിയ സെല്‍ ചെയർമാർ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. അത് കൊണ്ട് തന്നെ ആർക്കെങ്കിലും വോട്ട് ചെയ്യണമെന്ന് പ്രത്യേകിച്ച് പറയുന്നില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

പ്രതിസന്ധികളില്‍ സഭയ്‌ക്കൊപ്പം നിന്നിട്ടുള്ളവര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് സഭാ നിലപാട് എന്നും യാക്കോബായ സഭയ്‌ക്കൊപ്പം നിന്നിട്ടുള്ളവരാണ് ഇടതുപക്ഷമെന്നും യാക്കോബായ സഭാവാക്താവ് വ്യക്തമാക്കി. മലങ്കര സഭാ തർക്കങ്ങളുടെ ഭാഗമായി യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ എല്ലാ കാലങ്ങളിലും വ്യത്യസ്ഥ മുന്നണികളെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ച് പോരാറുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുസഭകളും ഇടതുമുന്നണിക്ക് പിന്തുണ നൽകിയിരുന്നു.

ഉപതെരഞ്ഞെടുപ്പിൽ യാക്കോബായ സഭയുടെ പിന്തുണ എല്‍ഡിഎഫിന്

എന്നാൽ തങ്ങൾക്ക് അനുകൂലമായ കോടതി വിധി നടപ്പിലാക്കുന്ന കാര്യത്തിൽ ഇടതു സർക്കാർ പിന്നോട്ടു പോകുന്നുവെന്ന വിമർശനമാണ് ഓർത്തഡോക്സ് വിഭാഗത്തിനുള്ളത്. നിലവിലെ സാഹചര്യത്തിൽ ഓർത്തഡോക്സ് വിഭാഗം ഇടതുമുന്നണിയെ എതിർക്കുന്ന നിലപാട് സ്വീകരിക്കാനാണ് സാധ്യത. അത്തരം കാര്യങ്ങൾ പരിഗണിച്ച് കൂടിയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ യാക്കോബായ സഭ ഇടതു മുന്നണിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്.

ABOUT THE AUTHOR

...view details