എറണാകുളം:അനധികൃതമായി രാജ്യത്ത് കുടിയേറിയ നാല് ബംഗ്ലാദേശികൾ കൊച്ചിയിൽ അറസ്റ്റിൽ. ചെറായി, മുനമ്പം ഭാഗങ്ങളിൽ അനധികൃതമായി താമസിച്ചു വരികയായിരുന്ന മുഹമ്മദ് റഫീഖ് (32), ദശരഥ് ബാനർജി (ഷൈൻ 36), സഹിൻ ഖാസി (32), രേഷ്മ (ഷബാന ബീബി 32 ) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.
അനധികൃത കുടിയേറ്റം, നാല് ബംഗ്ലാദേശികൾ കൊച്ചിയിൽ അറസ്റ്റിൽ - ചെറായി വാര്‍ത്ത
ചെറായി, മുനമ്പം ഭാഗങ്ങളിൽ അനധികൃതമായി താമസിച്ചു വരികയായിരുന്ന മുഹമ്മദ് റഫീഖ് (32), ദശരഥ് ബാനർജി (ഷൈൻ 36), സഹിൻ ഖാസി (32), രേഷ്മ (ഷബാന ബീബി 32 ) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.
അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ മുഹമ്മദ് റഫീഖ് ഏജൻറുമാർക്ക് പണം നൽകി ട്രെയിൻ മാർഗം ആലുവയിൽ എത്തുകയായിരുന്നു. അവിടെ നിന്ന് ചെറായിയിലെത്തി ദശരഥ് ബാനർജിയുടെ സഹായത്തോടെ സ്ക്രാപ്പ് മേഖലയിൽ ജോലിയെടുത്ത് വരികയാണ്. ഇവരുടെ ബന്ധങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ഇവർ ബംഗ്ലാദേശിലുള്ളവരുമായി ഫോണിൽ ബന്ധപ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈ.എസ്.പി എം.കെ മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ബംഗ്ലാദേശികളെ പിടികൂടിയത്.