കേരളം

kerala

ETV Bharat / state

ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് എംപി - dean kuriakose visits relief camps

വെള്ളം കയറിയ ഇലാഹിയ കോളനി, ആനിക്കാട് കോളനി, കൊച്ചങ്ങാടി എന്നിവിടങ്ങളില്‍ ഡീന്‍ കുര്യാക്കോസ് എംപി സന്ദര്‍ശനം നടത്തി.

dean kuriakose

By

Published : Aug 10, 2019, 3:20 PM IST

എറണാകുളം: മൂവാറ്റുപുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡീന്‍ കുര്യാക്കോസ് എംപി സന്ദര്‍ശനം നടത്തി. വെള്ളപ്പൊക്കത്തെ തുടർന്ന് ഇരുപതോളം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ജനങ്ങളുടെ ദുരിതം അകറ്റാന്‍ തന്‍റെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. മൂവാറ്റുപുഴ മാര്‍ക്കറ്റിലും എംപി നേരിട്ടെത്തി വിവരങ്ങള്‍ മനസിലാക്കി. സര്‍ക്കാരുമായി ആലോചിച്ച് വ്യാപാരികള്‍ക്ക് നഷ്ടപരിഹാര തുക വാങ്ങി നല്‍കാന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.

ഡീൻ കുര്യാക്കോസ് എംപി മൂവാറ്റുപുഴയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

ABOUT THE AUTHOR

...view details