കേരളം

kerala

ETV Bharat / state

ഇബ്രാഹിം കുഞ്ഞിന് വീണ്ടും തിരിച്ചടി; പരാതിക്കാരനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി

കോടതി നിർദേശ പ്രകാരം വിജിലൻസ് ഐജി നടത്തിയ അന്വേഷണ റിപ്പോർട്ട് കോടതി പരിശോധിച്ചു. ഈ കേസിലെ സാക്ഷി മൊഴികൾ ഹാജരാക്കാൻ വിജിലൻസിന് കോടതി നിർദേശം നൽകി.

മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്  ഹൈക്കോടതി വാർത്ത  കള്ളപ്പണക്കേസ് വാർത്ത  വിജിലൻസ് ഐജി പ്രസ്താവന  high court news  former minister ibrahim kunju news  fraud case ibrahim kunju news
ഇബ്രാഹിം കുഞ്ഞിന് വീണ്ടും തിരിച്ചടി; പരാതിക്കാരനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി

By

Published : Jun 17, 2020, 2:35 PM IST

എറണാകുളം: മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണക്കേസില്‍ പരാതിക്കാരനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി. കോടതി നിർദേശ പ്രകാരം വിജിലൻസ് ഐജി നടത്തിയ അന്വേഷണ റിപ്പോർട്ട് കോടതി പരിശോധിച്ചു. ഈ കേസിലെ സാക്ഷി മൊഴികൾ ഹാജരാക്കാൻ വിജിലൻസിന് കോടതി നിർദേശം നൽകി. കേസില്‍ ഇബ്രാഹിം കുഞ്ഞിന്‍റെയും മകന്‍റെയും മറ്റ് ലീഗ് നേതാക്കളുടെയും മൊഴികൾ ഹാജരാക്കാനാണ് നിർദേശം. നടപടി റിപ്പോർട്ട് ഹാജരാക്കാൻ എൻഫോഴ്‌സ്‌മെന്‍റിനും നിർദ്ദേശം നൽകി.

പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ ആലുവ മജിസ്‌ട്രേറ്റിന് കൈമാറിയെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം മൂന്നിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details