എറണാകുളം: വൃക്കരോഗത്തോട് മല്ലിട്ട് ബധിരയും മൂകയുമായ വീട്ടമ്മ. കോതമംഗലം, വടാട്ടുപാറ സ്വദേശി തവരക്കാട്ട് സതീഷിൻ്റെ ഭാര്യ ഷൈനിയാണ് രണ്ട് വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്നത്. രണ്ട് കുരുന്നു കുട്ടികളുടെ മാതാവ് കൂടിയാണ് ഈ വീട്ടമ്മ. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയാണ് നാട്ടുകാർ ഈ കുടുംബത്തിനു വേണ്ടി രംഗത്തു വന്നത്.
ജീവിതത്തോട് പൊരുതി വൃക്കരോഗിയായ വീട്ടമ്മ
ഷൈനി ഇപ്പോൾ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലാണെന്നും ഇരു വൃക്കകളും തകരാറിലായ ഷൈനിക്ക് ജീവൻ നഷ്ടപ്പെടാതിരിക്കാൻ വൃക്ക മാറ്റി വെയ്ക്കൽ മാത്രമേ പരിഹാരമുള്ളൂവെന്ന് ഡോക്ടർമാർ
എന്നാൽ ഷൈനി ഇപ്പോൾ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലാണെന്നും ഇരു വൃക്കകളും തകരാറിലായ ഷൈനിക്ക് ജീവൻ നഷ്ടപ്പെടാതിരിക്കാൻ വൃക്ക മാറ്റി വെയ്ക്കൽ മാത്രമേ പരിഹാരമുള്ളൂവെന്നാണ് ഡോക്ടർമാർ പറയുന്നത്. അനുയോജ്യമായ എ നെഗറ്റീവ് ഗ്രൂപ്പ് വൃക്കയും, 30 ലക്ഷത്തോളം രൂപയും ലഭിച്ചാൽ മാത്രമേ ഇനിയത് സാധ്യമാകൂ.
ഷൈനിയുടെ ഭർത്താവ് സതീഷും ബധിരനും മൂകനുമാണ്. നിലവിൽ പുന്നേക്കാട് ഒരു ചെറിയ ഹോട്ടലിൽ ജോലിക്കാരനാണ് സതീഷ്. കുറഞ്ഞ വരുമാനം കൊണ്ടാണ് സതീഷും ഷൈനിയും രണ്ട് കുരുന്നുകളുമടങ്ങുന്ന കുടുംബം ജീവിക്കുന്നത്. ഷൈനിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ ലാലു കൺവീനറായും, വാർഡ് മെമ്പർ വിജയമ്മ ഗോപി ചെയർമാനും, ബിനോയി ചാക്കോ കോഓർഡിനേറ്ററുമായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സന്ധ്യ ലാലു ഫോൺ; 9496045824.