കേരളം

kerala

ETV Bharat / state

വീട്ടുവളപ്പിലെ മഞ്ഞള്‍ കൃഷിയിടത്തില്‍ അനക്കം കണ്ട് നോക്കി,ചാടിയടുത്ത് ആക്രമിച്ച് പുലി

ഇത്രയും നാൾ വളർത്തുമൃഗങ്ങളെ ആക്രമിച്ച പുലി ആദ്യമായി ഒരാളെ ആക്രമിച്ചതിന്‍റെ ഭീതിയില്‍ ജനങ്ങള്‍

കോതമംഗലം  വന്യമൃഗ ആക്രമണം  പുലി ആക്രമണം  animal attack  kothamangalam  tiger attack  kerala animal attack
സ്വന്തം പുരയിടത്തില്‍ വീട്ടമ്മയെ പുലി ആക്രമിച്ചു

By

Published : Nov 3, 2021, 7:26 AM IST

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ വീട്ടമ്മയെ പുലി ആക്രമിച്ചു. ചേറ്റൂർ മാത്യുവിന്‍റെ ഭാര്യ റോസിലിക്ക്‌ നേരെയാണ്‌ സ്വന്തം പുരയിടത്തില്‍ പുലിയുടെ ആക്രമണം ഉണ്ടായത്. വീട്ടിലെ മഞ്ഞൾ കൃഷിയിടത്തിലേക്ക്‌ ഇറങ്ങിയ റോസിലി അനക്കം കണ്ട് നോക്കിയപ്പോൾ പുലി നേരെ ചാടിയടുത്ത് ആക്രമിക്കുകയായിരുന്നു.

ALSO READ:പിആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന ; പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളി

വീട്ടമ്മയുടെ ഇടതുകൈയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഉടനെ തന്നെ കോതമംഗലം ധർമഗിരി ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും വിദഗ്‌ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ കുറേ നാളുകളായി കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ പുലിയുടെ ഭീഷണി നിലനിൽക്കുകയാണ്.

പുലിയെ പിടിക്കാൻ വനപാലകർ കൂട്‌ സ്ഥാപിച്ചെങ്കിലും ഇതുവരെയും കെണിയിൽ വീണിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വീടുകളിലെ വളർത്തുമൃഗങ്ങളെ പുലി കൊണ്ടുപോയിരുന്നു. തുടർന്ന് ഫോറസ്‌റ്റ്‌ പട്രോളിംഗ് ശക്തമാക്കിയെങ്കിലും പുലിയെ കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വനപാലകർ പറയുന്നത്.

ALSO READ:ജോജു ജോർജിൻ്റെ കാർ തകർത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റിൽ

ഇതാദ്യമായിട്ടാണ് ഒരു വന്യമൃഗ ആക്രമണം കോട്ടപടി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇത്രയും നാൾ വളർത്തുമൃഗങ്ങളെ ആക്രമിച്ച പുലി മനുഷ്യനെ ആക്രമിച്ചത് ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. അടിയന്തരമായി പുലിയെ പിടിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ABOUT THE AUTHOR

...view details