എറണാകുളം:പെരുമ്പാവൂർ നെടുംതോട് ഒരു വീട്ടിൽ നിന്നും വീട് കുത്തിതുറന്ന് 20 പവന്‍ കവർന്നു. മുച്ചേത്ത് റിയാസിന്‍റെ വീടിന്‍റെ ബഡ്റൂമിലെ അലമാരയിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവര്‍ന്നത്. റിയാസിന് വിദേശത്താണ് ജോലി. പ്രായമായ മാതാവിനൊപ്പമായിരുന്നു ഭാര്യയും കുട്ടികളും ഉറങ്ങിയിരുന്നത്.
വീട് കുത്തിതുറന്ന് 20 പവന്‍ കവർന്നു - പെരുമ്പാവൂർ നെടുംതോട്
മുച്ചേത്ത് റിയാസിന്‍റെ വീടിന്‍റെ ബഡ്റൂമിലെ അലമാരയിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവര്‍ന്നത്. റിയാസിന് വിദേശത്താണ് ജോലി. പ്രായമായ മാതാവിനൊപ്പമായിരുന്നു ഭാര്യയും കുട്ടികളും ഉറങ്ങിയിരുന്നത്.
വീട് കുത്തിതുറന്ന് 20 പവന്‍ കവർന്നു
നല്ല മഴയായിരുന്നതിനാലും വീട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല. മോഷ്ടാവ് മുൻവശത്തേയും സെക്കന്‍റ് ഡോറും ഡ്രിൽ വച്ച് തുരന്നാണ് അകത്ത് കടന്നത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. പൊലിസ് അന്വേഷണം തുടങ്ങി.