എറണാകുളം:കളമശ്ശേരിയിൽ പഴകിയ മാംസം പിടിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള ലീഗൽ സർവീസസ് അതോറിറ്റിക്ക് ഹൈക്കോടതി രജിസ്ട്രാർ നിർദേശം നൽകി. സംഭവത്തിൽ കെൽസ, കളമശ്ശേരി നഗരസഭയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഇന്നലെയാണ് (12.01.23) കളമശ്ശേരിയിൽ നിന്നും 500 കിലോയോളം വരുന്ന പഴകിയ മാംസം പിടികൂടിയത്. ഷവർമ്മയടക്കം ഉണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു മാംസം വിൽപനയ്ക്കായി എത്തിച്ചതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഷവർമ, അൽഫാം ആവശ്യങ്ങൾക്കായി മാംസം വിതരണം ചെയ്‌തിരുന്ന കേന്ദ്രീകൃത അടുക്കളയിൽ നിന്നാണ് അഴുകിയ മാസം പിടിച്ചെടുത്തത്.
ALSO READ:കളമശ്ശേരിയിൽ പഴകിയ ഇറച്ചി; കർശന നടപടിയെന്ന് നഗരസഭ, പ്രതിഷേധവുമായി ഡിവൈഎഫ്ഐ