എറണാകുളം:Monson Mavunkal Caseമോൻസൻ കേസിൽ വിമർശനവുമായി ഹൈക്കോടതി. പൊലീസ് സഹായത്തോടെ മോൻസൻ മാവുങ്കൽ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുൻ ഡ്രൈവർ അജി നൽകിയ ഹർജി തീർപ്പാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യവും കോടതി തളളി. എന്തടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മേധാവി ഹർജി തീർപ്പാക്കാനാവശ്യപ്പെട്ടതെന്ന് കോടതി ചോദിച്ചു.
Kerala Highcourt ക്രൈംബ്രാഞ്ച് മേധാവി സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ മോൻസൻ കേസിലെ കോടതി ഇടപെടലിനെതിരെ വിമര്‍ശനമുന്നയിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കോടതി പരിധി വിടുകയാണ്. ഹര്‍ജിയിലെ ആവശ്യങ്ങള്‍ക്ക് പുറത്തുള്ള കാര്യങ്ങളിലും കോടതി ഇടപെടുന്നത് ശരിയല്ല.
Crime Branch കോടതിയുടെ ചില അഭിപ്രായ പ്രകടനങ്ങള്‍ കേസന്വേഷണത്തെ ബാധിക്കുന്നുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കണ്ണ് കെട്ടി വായ് മൂടി ഇരിക്കാനാണോ കോടതിയോട് ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ എങ്ങനെ ആണ് കോടതിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.