കേരളം

kerala

ETV Bharat / state

പെരിയ ഇരട്ട കൊലപാതകം : സർക്കാർ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും - പെരിയ ഇരട്ട കൊലപാതകം

പെരിയ ഇരട്ട കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

പെരിയ ഇരട്ട കൊലപാതകം : സർക്കാർ നൽകിയ അപ്പീൽ കോടതി ഇന്ന് പരിഗണിക്കും

By

Published : Nov 4, 2019, 10:24 AM IST

എറണാകുളം : പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണത്തെ എതിർത്തുകൊണ്ട് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം സമര്‍പ്പിച്ച ഇരട്ടക്കൊലപാതകകേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായ മനീന്ദർ സിംഗാണ് കേസില്‍ സർക്കാരിനായി ഹാജരാകുന്നത്. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിന് അസൗകര്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനെ മാറ്റുന്നത് എന്നാണ് സർക്കാർ നൽകിയ വിശദീകരണം.

പെരിയയിൽ രണ്ടു യുവാക്കൾ അതിക്രൂരമായി കൊല്ലപ്പെട്ട കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. എന്നാൽ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്.

ABOUT THE AUTHOR

...view details