എറണാകുളം: ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കത്തിൽ എറണാകുളം - അങ്കമാലി അതിരൂപത അപ്പോസ്‌തലിക് അഡ്‌മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. ഏകീകൃത കുർബാനയെ എതിർക്കുന്ന വിഭാഗത്തിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ആർച്ച് ബിഷപ്പ് ഹൈക്കോടതിയെ അറിയിച്ചു. ഹർജിയിൽ അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റ സമിതി എന്നിവർക്ക് പ്രത്യേക ദൂതൻ വഴി നോട്ടിസ് അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം: ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി - ജീവന് ഭീഷണിയുണ്ടെന്ന് ആർച്ച് ബിഷപ്പ്
ഏകീകൃത കുർബാനയെ എതിർക്കുന്ന വിഭാഗത്തിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ആർച്ച് ബിഷപ്പ് ഹൈക്കോടതിയെ അറിയിച്ചു
ALSO READ:എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കം, ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ തടഞ്ഞുവച്ചു
ഹർജിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് കോടതി നിർദേശം നൽകി. പ്രതിഷേധം മൂലം തനിക്ക് പള്ളിയിൽ പ്രവേശിക്കാനോ, ആരാധന നടത്താനോ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും. നേരത്തെ എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ കുർബാന അർപ്പിക്കാനെത്തിയ ആൻഡ്രൂസ് താഴത്തിനെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു.