എറണാകുളം:വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശത്ത് പൊലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കാത്തതിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സർക്കാർ സംവിധാനങ്ങളെ ബന്ധനസ്ഥമാക്കി വിലപേശാൻ കഴിയില്ലെന്ന് വിഴിഞ്ഞം സമരക്കാരോട് ഹൈക്കോടതി കഴിഞ്ഞ തവണ പറഞ്ഞിരുന്നു. കോടതി ഉത്തരവുകൾ നടപ്പിലാക്കിയോ എന്നത് മാത്രമല്ല പരിഗണന വിഷയം പൊതുവഴികൾ തടസപ്പെടുത്തി എന്നുള്ളതും പ്രധാനമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്
വിഴിഞ്ഞം തുറമുഖസമരം: അദാനി ഗ്രൂപ്പിന്‍റെ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി - വിഴിഞ്ഞം തുറമുഖം
തുറമുഖ നിര്‍മാണം നടക്കുന്ന പ്രദേശത്ത് പൊലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കാത്തിനതിരെയാണ് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.
വിഴിഞ്ഞം തുറമുഖസമരം: അദാനി ഗ്രൂപ്പിന്‍റെ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി
കൂടാതെ വിഷയത്തില്‍ രാഷ്ട്രീയം കളിയ്ക്കാൻ ആരെയും അനുവദിക്കില്ലെന്നും കോടതി ഓർമപ്പെടുത്തിയിരുന്നു. അതേ സമയം രണ്ടര മാസമായിട്ടും ഇടക്കാല ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചിട്ടുള്ളത്. സമര പന്തൽ പൊളിച്ചു നീക്കി ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.