എറണാകുളം: കെ.എസ്.ആര്‍.ടി.സി സാധാരണ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് വിവേചനമാണെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സിയിലെ ഒരു കൂട്ടം ജീവനക്കാര്‍ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും ജസ്സിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടികാട്ടി.
കെ.എസ്.ആര്‍.ടി.സി: ഉന്നതര്‍ക്ക് മാത്രം ശമ്പളം നല്‍കുന്നത് വിവേചനമെന്ന് ഹൈക്കോടതി
കെ.എസ്.ആര്‍.ടി.സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ശമ്പളം നല്‍കുന്ന രീതി തടയാന്‍ മടിക്കില്ലെന്ന് കോടതി
ഉന്നതര്‍ക്ക് മാത്രം ശമ്പളം നല്‍കുന്നത് വിവേചനം: ഹൈക്കോടതി
സാധാരണ ജീവനക്കാരുടെ അവസ്ഥ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും ഹര്‍ജി പരിഗണിക്കവേ കോടതി വ്യക്തമാക്കി. ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം നല്‍കണമെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ശമ്പളം നൽകുന്ന രീതി തടയാൻ മടിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
also read: കെഎസ്ആർടിസി : ശമ്പളം നാളെ മുതല്‍ കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ആന്‍റണി രാജു