എറണാകുളം: സോളാർ പീഡനക്കേസിൽ രാഷ്ട്രീയ പ്രമുഖർക്കെതിരായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി രണ്ടാഴ്‌ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി. രമേശ് ചെന്നിത്തല, ചാണ്ടി ഉമ്മൻ, ജോസ് കെ മാണി, എഡിജിപിമാരായ പത്മകുമാർ, എം ആർ അജിത്ത് കുമാർ എന്നിവരടക്കം 14 പേർക്കെതിരെ കൂടി സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഹർജിയിൽ സംസ്ഥാന സർക്കാരും സിബിഐയും സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം തേടി.
സോളാര്‍ പീഡന കേസ്: പരാതിക്കാരിയുടെ ഹർജി ഹൈക്കോടതി മാറ്റിവച്ചു - സിബിഐ
രമേശ് ചെന്നിത്തല, ചാണ്ടി ഉമ്മൻ, ജോസ് കെ മാണി, എഡിജിപിമാരായ പത്മകുമാർ, എം ആർ അജിത്ത് കുമാർ എന്നിവര്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം
കേസുകളിൽ ഒരെണ്ണം തെളിവില്ലാത്തതിനാൽ അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയതായി സിബിഐ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ 18 പേരുകൾ ഉണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണം. പ്രതിപ്പട്ടികയിൽ എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ കോടതി നിർദേശം നൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം.
സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായും ലൈംഗികമായും ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ചൂഷണം ചെയ്‌തു. എന്നാൽ ഇക്കൂട്ടർ ഇപ്പോഴും സുരക്ഷിതരാണെന്നും ഹർജിയിൽ പരാതിക്കാരി ആരോപിച്ചിരുന്നു.