എറണാകുളം: ഹൈക്കോടതിയിലെ രണ്ട് ജീവനക്കാർക്ക് വിരമിക്കൽ പ്രായത്തിനു ശേഷം സർവീസിൽ തുടരാൻ അനുമതിയില്ല. ഹൈക്കോടതി ജോയിന്‍റ് രജിസ്‌ട്രാർ വിജയകുമാരി അമ്മ, ഡഫെദാർ സജീവ് കുമാർ എന്നിവർക്ക് ഡിസംബർ 31ന് ശേഷം സർവീസിൽ തുടരാനാകില്ല. കേസിന്‍റെ അന്തിമ തീർപ്പിന് വിധേയമായിരിക്കും ഇവരുടെ വിരമിക്കൽ എന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
വിരമിക്കൽ പ്രായത്തിനു ശേഷം സർവീസിൽ തുടരാൻ അനുമതിയില്ല: ജീവനക്കാരുടെ ഹർജിയിൽ ഹൈക്കോടതി - ഹർജി
വിരമിക്കൽ പ്രായം നീട്ടണമെന്ന ഹൈക്കോടതിയിലെ രണ്ട് ജീവനക്കാരുടെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്
ജീവനക്കാരുടെ ഹർജിയിൽ ഹൈക്കോടതി
വിരമിക്കൽ പ്രായം നീട്ടണമെന്ന ചീഫ് ജസ്റ്റിസിന്‍റെ ശുപാർശയിന്മേൽ സർക്കാർ ഉടൻ തീരുമാനമെടുക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഡിജിറ്റൽ കോടതിയായി മാറുന്ന സാഹചര്യത്തിൽ പരിചയസമ്പന്നരായ ജീവനക്കാരെ ആവശ്യമുണ്ടെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി. വിരമിക്കൽ നീട്ടണമെന്നാവശ്യപ്പെട്ട് മറ്റൊരു ബെഞ്ചിലും സമാനമായ ഹർജികൾ നിലവിലുണ്ട്. സർവീസിൽ തുടരാൻ അനുമതി തേടിക്കൊണ്ടായിരുന്നു വിജയകുമാരി അമ്മ ഉൾപ്പെടെയുള്ളവരുടെ ഹർജികൾ