എറണാകുളം: ശബരിമലയിലേക്കുള്ള കെഎസ്ആർടിസി ബസ് അലങ്കരിച്ച സംഭവത്തിൽ ഹൈക്കോടതി നടപടി. അലങ്കാരങ്ങൾ ഒഴിവാക്കാൻ ദേവസ്വം ബഞ്ച് നിർദേശിച്ചു. ചിറയിൻകീഴ് ഡിപ്പോയിയിലെ കെഎസ്ആർടിസി ബസ് അലങ്കരിച്ച സംഭവത്തിലാണ് നടപടി.
ശബരിമലയിലേക്കുള്ള കെഎസ്ആർടിസി ബസ് അലങ്കരിച്ച സംഭവം; അലങ്കാരങ്ങള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി - ഹൈക്കോടതി
ചിറയിൻകീഴ് ഡിപ്പോയിയിലെ കെഎസ്ആർടിസി ബസ് അലങ്കരിച്ച സംഭവത്തിലാണ് ഹൈക്കോടതി ഇടപെടല്‍. തീർഥാടകരുമായി പോകുന്ന വാഹനങ്ങൾ നിയമം പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു
ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. മോട്ടോർ വാഹന നിയമവും കോടതി ഉത്തരവും അനുസരിച്ചേ സർവീസ് നടത്താവൂ എന്നും ദേവസ്വം ബഞ്ച് വ്യക്തമാക്കി. ളാഹയിൽ ശബരിമല തീർഥടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട സംഭവത്തിലും ഹൈക്കോടതി ഇടപെടലുണ്ടായി.
തീർഥാടകരുമായി പോകുന്ന വാഹനങ്ങൾ നിയമം പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പു വരുത്തണമെന്ന് കോടതി നിർദേശിച്ചു. ഈ സീസണിൽ തന്നെ രണ്ട് അപകടങ്ങൾ ഉണ്ടായതായും റോഡ് സുരക്ഷ ക്രമീകരണങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു.