എറണാകുളം: മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ വാഹനാപകടക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം ശരിവച്ച് ഹൈക്കോടതി. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലെ വാദങ്ങള്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് രാജാ വിജയരാഘവനാണ് മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യം ശരിവച്ചത്. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യം നിലവിലില്ല. പൊലീസ് നിയമാനുസൃതം സ്വീകരിക്കേണ്ട നടപടികള്‍ ചെയ്‌തില്ല. ഒരുമണിക്കൂര്‍ പ്രതി കസ്റ്റഡിയില്‍ ഉണ്ടായിട്ടും നടപടികള്‍ എടുത്തില്ലെന്നും കോടതി വിമര്‍ശിച്ചു.
ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം ശരിവച്ച് ഹൈക്കോടതി - മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്
സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹർജിയിലെ വാദങ്ങൾ ഹൈക്കോടതി തള്ളി.
അന്വേഷണത്തില്‍ പൊലീസ് പ്രൊഫഷണലിസം കാണിച്ചില്ല. ശ്രീറാമിന്‍റെ വൈദ്യപരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ വീഴ്‌ചയാണ്. അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൊലീസിന് വ്യക്തമായ പദ്ധതിയില്ല. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോള്‍ കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് രക്ത പരിശോധനയിൽ തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ 304-ാം വകുപ്പ് പ്രകാരം നരഹത്യാക്കുറ്റം നിലനിൽക്കുമോയെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
TAGGED:
പൊലീസ് അന്വേഷണം