എറണാകുളം: വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി പിഴ ചുമത്തി തള്ളി (High Court dismissed plea). ഇരുപത്തയ്യായിരം രൂപ പിഴ അടയ്ക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്‍റെ നിർദേശം. കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിയിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി (plea seeking cancellation of order to shoot tiger).
ഡിഎൻഎ പരിശോധന നടത്തണം, വിശദമായ പരിശോധന വേണമെന്നും. കൃത്യമായ തെളിവുകൾ ശേഖരിക്കാതെയാണ് കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവ് പുറപ്പെടുവിച്ചതെന്നുമായിരുന്നു ഹർജിയിലെ വാദം. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൃഗ സംരക്ഷണ സംഘടനയാണ് കോടതിയെ സമീപിച്ചത്.
ഹർജിക്കാരൻ സ്വന്തം പ്രശസ്‌തിക്കുവേണ്ടി നൽകിയ ഹർജിയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഒരു മനുഷ്യ ജീവനെയാണ് നഷ്‌ടമായത്, അത് എങ്ങനെ വില കുറച്ചു കാണുമെന്നും കോടതി ചോദിച്ചു. തുടർന്നാണ് ഹർജി പിഴ ചുമത്തി കോടതി തള്ളിയത്.
വയനാട്ടില്‍ കടുവ ആക്രമണം: ബത്തേരിക്കടുത്ത് വാകേരി മൂടക്കൊല്ലിയില്‍ ഡിസംബര്‍ 9 നാണ് കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത്. പൂതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂര്‍ പ്രജീഷ് (36) ആണ് കൊല്ലപ്പെട്ടത്. പുല്ലരിയാന്‍ പോയ പ്രജീഷിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ശരീരം പകുതിയോളം ഭക്ഷിച്ച നിലയില്‍ മൃതദേഹം വയലില്‍ കണ്ടെത്തിയത്.