കേരളം

kerala

ETV Bharat / state

FB Post Over Monson Mavungal case | മോന്‍സണ്‍ കേസില്‍ ഫേസ്‌ബുക്ക് പോസ്റ്റ്: എസ്‌ സുധീപിനോട്‌ നേരിട്ട് ഹാജരാകാന്‍ കോടതി

മോന്‍സണ്‍ കേസില്‍ സുധീപിനെന്താണ്‌ താല്‍പര്യമെന്ന് കോടതി ചോദിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പകര്‍പ്പ് കോടതി ഫയലിൻ്റെ ഭാഗമാക്കാൻ രജിസ്ട്രിക്കും കോടതി നിർദേശം നൽകി.

FB Post Over Monson Mavungal case  മോന്‍സണ്‍ കേസില്‍ ഫേസ്‌ബുക്ക് പോസ്റ്റ്  മുന്‍ മജിസ്ട്രേറ്റ് എസ്‌.സുധീപ്‌  കോടതിക്കെതിരെ സുധീപിന്‍റെ പ്രതികരണം  മോന്‍സണ്‍ കേസ്‌ ഹൈക്കോടതി  high court over monson case  monson driver ajith  kerala crime news  news related monson mavungal
മോന്‍സണ്‍ കേസില്‍ ഫേസ്‌ബുക്ക് പോസ്റ്റ്: എസ്‌ സുധീപിനോട്‌ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം

By

Published : Dec 17, 2021, 6:59 PM IST

എറണാകുളം: മോന്‍സന്‍ കേസുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ മുന്‍ മജിസ്ട്രേറ്റ് എസ്‌.സുധീപിനെതിരെ ഹൈക്കോടതി നടപടി. ഡിസംബര്‍ 23ന് കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിർദേശിച്ചു.

സുധീപിന്‍റെ പ്രതികരണം കോടതിയെയും ജഡ്‌ജിയെയും വിമര്‍ശിക്കുന്നതാണെന്ന് ഹൈക്കോടതിയില്‍ അഭിഭാഷകനായ മുഹമ്മദ് ഷാ പറഞ്ഞു. ഇതോടെയാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്.

ഡിസംബര്‍ നാലിനാണ് സുധീപ് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടത്. 'കോടതി അധികാര പരിധി ലംഘിച്ചുവെന്ന' വിമര്‍ശനത്തില്‍ കോടതിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്‍ അറിയിച്ചു. സുധീപിന് മോന്‍സണ്‍ കോസില്‍ എന്താണ് താല്‍പര്യമെന്ന്‌ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷനോട്‌ കോടതി നിര്‍ദേശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പകർപ്പ് കോടതി ഫയലിൻ്റെ ഭാഗമാക്കാൻ രജിസ്ട്രിക്കും കോടതി നിർദേശം നൽകി. പൊലീസ് സഹായത്തോടെ മോന്‍സണ്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മോന്‍സണിന്‍റെ മുന്‍ ഡ്രൈവറായ അജിത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കച്ചായിരുന്നു കോടതിയുടെ പരാര്‍ശം.

Also Read: പിജി ഡോക്‌ടർമാര്‍ സമരം പിന്‍വലിച്ചത് സർക്കാര്‍ തീരുമാനം അറിയിച്ചതിനാല്‍: വീണ ജോര്‍ജ്

അതേസമയം അജിത്തിന് സംരക്ഷണം ഉറപ്പാക്കിയെന്നും കേസ് പിൻവലിക്കാൻ അനുവദിക്കണമെന്നും ഡിജിപി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ചായിരുന്നു സുധീപ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടത്.

ABOUT THE AUTHOR

...view details