എറണാകുളം: കെഎസ്ആർടിസി ജീവനക്കാരുടെ വായ്‌പ തിരിച്ചടവ് ഗതികേടുകൊണ്ട് മുടങ്ങിയത് കോടതിയലക്ഷ്യമായി കാണാൻ ആകില്ലെന്ന് ഹൈക്കോടതി (High Court About KSRTC Loan). അതുകൊണ്ടാണ് പ്രശ്‌നത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി. വായ്‌പ തിരിച്ചടവ് മുടങ്ങിയതിൽ കെഎസ്ആർടിസിക്കെതിരെ ചാലക്കുടി കെഎസ്ആർടിസി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് ടി ആർ രവിയുടെ പരാമർശം.
ഹർജിയിൽ കെഎസ്ആർടിസിയുടെ ആസ്‌തി ബാധ്യതകൾ സമർപ്പിക്കാൻ കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം നൽകാൻ കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഹർജി ഒക്ടോബർ മൂന്നിന് കോടതി വീണ്ടും പരിഗണിക്കും.
കെഎസ്ആർടിസി ജീവനക്കാർക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വഴി വായ്‌പ നൽകുകയും ശമ്പളത്തിൽ നിന്നും തിരിച്ചടവ് തുക പിടിക്കുകയുമായിരുന്നു. എന്നാൽ ശമ്പളത്തിൽ നിന്നും പിടിച്ച തുക കെഎസ്ആർടിസി അടയ്ക്കാതെ വന്നതോടെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നേരത്തെ ഹൈക്കോടതിയെ സമീപിച്ച് പണം തിരിച്ചടയ്ക്കാൻ അനുകൂല ഉത്തരവ് നേടുകയും ചെയ്‌തിരുന്നു. ഈ ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
Also read:KSRTC Recruitment Ban സ്ഥിരം ജീവനക്കാരുടെ എണ്ണം 15,000ൽ എത്തിക്കണം, 5 വർഷത്തേക്കെങ്കിലും നിയമന നിരോധനം തുടരേണ്ടി വരുമെന്ന് കെഎസ്‌ആര്‍ടിസി
നിയമന നിരോധനം തുടരേണ്ടി വരുമെന്ന് കെഎസ്‌ആര്‍ടിസി (KSRTC Recruitment Ban ): അഞ്ച് വർഷത്തേക്കെങ്കിലും നിയമന നിരോധനം (KSRTC Recruitment Ban) തുടരേണ്ടി വരുമെന്ന് കെഎസ്ആർടിസി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട്. നിലവിൽ 25,000 സ്ഥിരം ജീവനക്കാരാണുള്ളത്. ഇത് 15,000ത്തിൽ എത്തിക്കുന്നതുവരെ നിയമനം നിർത്തിവയ്‌ക്കേണ്ടി വരുമെന്നാണ് കെഎസ്ആർടിസി സർക്കാരിന് നൽകിയ റിപ്പോർട്ടിലുള്ളത്. ജീവനക്കാരുടെ പ്രതിമാസ ശമ്പള ചെലവ് 83 കോടിയിൽ നിന്ന് 50 കോടിയാക്കി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.(KSRTC Recruitment Ban To continue)
1500-2000 ഇടയ്ക്ക് ജീവനക്കാരാണ് കെഎസ്ആർടിസിയിൽ നിന്ന് വർഷംതോറും വിരമിക്കുന്നത്. ഇവർക്ക് പകരം നിയമനവും ഇല്ല. കെഎസ്ആർടിസിയിൽ 2017ൽ 34,966 സ്ഥിരം ജീവനക്കാരാണ് ഉണ്ടായിരുന്നത്. 2022 ജൂലായിൽ ഇത് 26,036 ആയി കുറഞ്ഞു. ദീർഘദൂര ബസ് സർവീസുകളിൽ സ്ഥിരം ജീവനക്കാരെ ഉപയോഗിച്ച് നടത്തുന്ന മൾട്ടി ഡ്യൂട്ടി സംവിധാനമാണ് ശമ്പളച്ചെലവും ജീവനക്കാരുടെ എണ്ണവും ഉയർത്തുന്നതെന്നും സ്വിഫ്റ്റിലെ ഡ്യൂട്ടി ക്രമത്തിലേക്ക് മാറുമ്പോൾ പ്രവർത്തന ചെലവ് കുറയുമെന്നും കെഎസ്ആർടിസിയുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കാലാവധി കഴിഞ്ഞ നിക്ഷേപമായി 490 കോടി രൂപ കേരള ട്രാൻസ്‌പോർട്ട് ഡെവലപ്മെന്‍റ് ഫിനാൻസ് കോർപ്പറേഷൻ നൽകാനുണ്ടെന്നും ഇത് എത്രയും വേഗം നൽകിയില്ലെങ്കിൽ ബാങ്കിതര ധനകാര്യ സ്ഥാപനമായി പ്രവർത്തിക്കാനുള്ള ലൈസൻസ് റദ്ദാക്കുമെന്ന് റിസർവ് ബാങ്ക് കെടിഡിഎഫ്‌സിയെ അറിയിച്ചിട്ടുണ്ട്.
Also read:KSRTC CMD Biju Prabhakar: കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിൽ; പ്രമോജ് ശങ്കറിന് അധിക ചുമതല