എറണാകുളം : കോൺഗ്രസിന്‍റെ കണക്ക് കൂട്ടലുകൾ പിഴച്ചില്ല, എറണാകുളം നിലനിർത്തി ഹൈബി ഈഡൻ. വ്യവസായ തലസ്ഥാനമായ കൊച്ചി തീരനഗരം ഉള്‍ക്കൊള്ളുന്ന മണ്ഡലത്തിന്‍റെ ചരിത്രം നോക്കിയാല്‍ ഏറിയപങ്കും വലതുപക്ഷത്തിനൊപ്പം തന്നെയായിരുന്നു. 1957 മുതല്‍ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ 12 തവണ കോണ്‍ഗ്രസും അഞ്ചു തവണ ഇടതുപക്ഷവും വിജയിച്ചു. മുൻ എംപി കെ വി തോമസ് അഞ്ച് തവണയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. അദ്ദേഹത്തെ ഒഴിവാക്കിയാണ് നേതൃത്വം ഇത്തവണ ഹൈബിയെ കൂടെക്കൂട്ടിയത്. ആ തീരുമാനം എല്ലാ അർത്ഥത്തിലും വിജയമാകുകയും ചെയ്തു.
എറണാകുളം നിലനിര്‍ത്തി യുഡിഎഫ്; ഹൈബി ഈഡന് മിന്നും ജയം - എറണാകുളം
മക്കൾ രാഷ്ട്രീയത്തിന്‍റെ ചുവടുപറ്റിയാണ് രാഷ്ട്രീയത്തിലിറങ്ങിയതെങ്കിലും തന്‍റെ പ്രവർത്തന മികവിലൂടെയാണ് ഹൈബി ഈഡൻ ഏവർക്കും പ്രിയങ്കരനായത്.
മക്കൾ രാഷ്ട്രീയത്തിന്‍റെ ചുവടുപറ്റിയാണ് രാഷ്ട്രീയത്തിലിറങ്ങിയതെങ്കിലും തന്‍റെ പ്രവർത്തന മികവിലൂടെയാണ് ഹൈബി ഏവർക്കും പ്രിയങ്കരനായത്. പിതാവ് ജോര്‍ജ് ഈഡന്‍റെ മരണത്തിന് ശേഷം 27-ാം വയസില്‍ കിട്ടിയ എംഎല്‍എ സ്ഥാനത്തെ പലരും വിമര്‍ശിച്ചു. എന്നാൽ തന്‍റെ വികസന പ്രവർത്തനങ്ങളിലൂടെയാണ് ഹൈബി അതിന് മറുപടി നൽകിയത്. തേവര എസ് എച്ച് കോളജിലെ കെ എസ് യു യൂണിറ്റ് സെക്രട്ടറിയായാണ് ഹൈബിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2007 ല്‍ കെ എസ് യു സംസ്ഥാന പ്രസിഡന്‍റായി. 2008 ല്‍ എന്‍ എസ് യു പ്രസിഡന്‍റായി. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ഹൈബി പ്രകടിപ്പിച്ച നേതൃത്വഗുണത്തിലും സംഘടനാപാടവത്തിലും ആകൃഷ്ടനായാണ് രാഹുൽ ഗാന്ധി എറണാകുളം മണ്ഡലത്തിലേക്ക് ഹൈബി ഈഡനെ തെരഞ്ഞെടുത്തത്. 2011 ലും 2016 ലും എറണാകുളം എംഎൽഎയായി മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവച്ചു. ഈ ആത്മവിശ്വാസത്തോടെയാണ് ഹൈബി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. മികച്ച എതിരാളികളായ എൽ ഡി എഫിന്‍റെ പി രാജീവിനെയും എൻഡിഎയുടെ അൽഫോൻസ് കണ്ണന്താനത്തിനെയും പിന്നിലാക്കിയാണ് ഹൈബിയുടെ മിന്നും ജയം.