എറണാകുളം:കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ ഇരുനിലവീട് തകർന്നു. കളമശ്ശേരി കൂനംതൈ ബീരാംകുട്ടി റോഡിൽ ഹംസയുടെ വീടാണ് തകർന്നത്. ഒന്നാം നില പൂർണമായും മണ്ണിലേക്കു താഴുകയും രണ്ടാം നില സമീപത്തെ വീടുകൾക്ക് മുകളിലേക്ക് ചെരിഞ്ഞും നിൽക്കുകയാണ്.
വലിയ ശബ്ദത്തോടെ ഒന്നാം നില തകർന്നതോടെ നാട്ടുകാരെത്തി വീട്ടിലുണ്ടായിരുന്നവരെ രക്ഷിക്കുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വൻ അത്യാഹിതം ഒഴിവാക്കാനായത്. ഫയർ ഫോഴ്‌സും പൊലീസും നഗരസഭ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സമീപത്തെ മൂന്ന് വീടുകളിലുള്ളവരെ സമീപത്തെ അംഗൻവാടിയിലേക്കു മാറ്റി പാർപ്പിച്ചു.
എറണാകുളത്ത് ഇരിനിലവീട് തകർന്നുവീണു തകർന്ന വീട്ടിലുണ്ടായിരുന്ന രണ്ട് പേരെ ബന്ധുവിന്‍റെ വീട്ടിലേക്കാണ് മാറ്റിയത്. ചെങ്കല്ല് ഉപയോഗിച്ച് നിർമിച്ച വീടിന്‍റെ അടിത്തറ തകർന്നതാണ് വീട് നിലം പതിക്കാൻ കാരണം. തകർന്ന വീടിന്‍റെ രണ്ടാം നില പൂർണമായും പൊളിച്ച് നീക്കുന്ന പ്രവർത്തനം തുടങ്ങി.
വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വെള്ളിയാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഉൾപ്പെടെ രാത്രി മുതൽ ശക്തമായ മഴയാണ് ചെയ്യുന്നത്. അരുവിക്കര ഡാമിന്‍റെ ഒന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ ഉയർത്തിട്ടുണ്ട്.
READ MORE:സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്