കേരളം

kerala

ETV Bharat / state

കനത്ത മഴ; മൂവാറ്റുപുഴയിൽ വെള്ളപ്പൊക്കം - Heavy rain

മൂവാറ്റുപുഴ മാർക്കറ്റ് റോഡ്, റോട്ടറി റോഡ്, എവറസ്റ്റ് ജംഗഷൻ, പെരുമറ്റം, സ്കൂൾമാരി എന്നിവടങ്ങളെല്ലാം വെള്ളക്കെട്ടിലായി

വെള്ളപ്പൊക്കം  മൂവാറ്റുപുഴ  എറണാകുളം  Heavy rain  Floods in Muvattupuzha
കനത്ത മഴ; മൂവാറ്റുപുഴയിൽ വെള്ളപ്പൊക്കം

By

Published : Aug 10, 2020, 11:05 AM IST

എറണാകുളം: മൂവാറ്റുപുഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നഗരം ഭാഗികമായും വെള്ളത്തിൽ മുങ്ങി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കക്കടാശ്ശേരിയിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. മൂവാറ്റുപുഴ മാർക്കറ്റ് റോഡ്, റോട്ടറി റോഡ്, എവറസ്റ്റ് ജംഗഷൻ, പെരുമറ്റം, സ്കൂൾമാരി എന്നിവടങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. നിരവധി വീടുകൾ വെള്ളത്തിലാണ്. ഞായറാഴ്ച അർധരാത്രിയോടെ കയറിത്തുടങ്ങിയ വെള്ളം തിങ്കളാഴ്ച പുലർച്ചെയോടെയാണ് വ്യാപാര മേഖലയിലേക്ക് കയറിയത്.

കനത്ത മഴ; മൂവാറ്റുപുഴയിൽ വെള്ളപ്പൊക്കം
ഇതിനിടെ പേട്ടയിൽ പുഴയോരത്തുനിന്ന കൂറ്റൻ മരം പുഴയിലേക്ക് വീണു. മരം കടപുഴകിയതോടെ പേട്ടയിൽ ഏഴോളം വീടുകൾ അപകടത്തിലാണ്. മണ്ണിടിഞ്ഞ് വീടുതകരുമോയെന്ന ഭയത്തിലാണ് കുടുംബങ്ങള്‍.

ABOUT THE AUTHOR

...view details