കേരളം

kerala

ETV Bharat / state

കുര്‍ബാന തര്‍ക്കം : മധ്യസ്ഥതയിലൂടെ പ്രശ്‌ന പരിഹാരത്തിനൊരുങ്ങി ഹൈക്കോടതി

അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന തര്‍ക്കം പരിഹരിക്കാനൊരുങ്ങി ഹൈക്കോടതി. തര്‍ക്കം പരിഹരിക്കുക മധ്യസ്ഥ ചര്‍ച്ചയിലൂടെ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് കോടതിയുടെ നോട്ടിസ്.

തര്‍ക്കം പരിഹരിക്കാനൊരുങ്ങി ഹൈക്കോടതി  HC  Ernakulam Angamaly archdiocese  കുര്‍ബാന തര്‍ക്കം  അങ്കമാലി അതിരൂപത  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in Kerala
അങ്കമാലി അതിരൂപത തര്‍ക്കം പരിഹരിക്കാനൊരുങ്ങി ഹൈക്കോടതി

By

Published : Feb 1, 2023, 7:58 PM IST

എറണാകുളം : ഏകീകൃത കുര്‍ബാന സംബന്ധിച്ച് അങ്കമാലി അതിരൂപതയിലെ തര്‍ക്കത്തിന് മധ്യസ്ഥതയിലൂടെ പരിഹാരം കാണാന്‍ ഹൈക്കോടതി. വിഷയത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർക്ക് പ്രത്യേക ദൂതൻ വഴി കോടതി നോട്ടിസ് അയച്ചു. സംസ്ഥാന സർക്കാരിനും കോടതി നോട്ടിസ് നൽകിയിട്ടുണ്ട്.

കുർബാന തർക്കത്തിന്‍റെ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്നതിനാൽ പള്ളി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ആരാധനാസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടുവെന്നും അതിനാൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഷാജി. പി.ചാലിയുടെ നടപടി.

ഹർജിയിൽ തിങ്കളാഴ്‌ച കക്ഷികളോട് ഹാജരാകാൻ കോടതി നിർദേശിച്ചു. ഇതിന് ശേഷമായിരിക്കും ഹൈക്കോടതി മീഡിയേഷൻ സെന്‍ററിൽ നടക്കുന്ന മധ്യസ്ഥ ചർച്ചയുടെ തീയതി തീരുമാനിക്കുക. നേരത്തെ ക്രിസ്‌മസ് കുർബാനയോടനുബന്ധിച്ച് ഇരു വിഭാഗങ്ങളും തമ്മിൽ സെന്‍റ് മേരീസ് ബസലിക്കയിൽവച്ച് സംഘര്‍ഷമുണ്ടായിരുന്നു.

ABOUT THE AUTHOR

...view details