കേരളം

kerala

ETV Bharat / state

PV Anwar| പിവി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള അധിക ഭൂമി; 'തിരിച്ച് പിടിക്കണമെന്ന ഉത്തരവ് നടപ്പായില്ല', വിശദീകരണം തേടി ഹൈക്കോടതി - kerala news updates

പിവി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള അധിക ഭൂമി തിരിച്ച് പിടിക്കാത്തതില്‍ സര്‍ക്കാറിനോട് വിശദീകരണം നേടി ഹൈക്കോടതി. നടപടി വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയില്‍. 11 ലാന്‍റ് ബോര്‍ഡ് ചെയര്‍മാന്‍മാരെ അടിക്കടി സ്ഥലം മാറ്റിയെന്ന് ഹര്‍ജിക്കാരന്‍.

പിവി അന്‍വര്‍ അനധികൃത ഭൂമി  HC Sought explanation to Govt  PV Anwar MLA s extra land case  extra land case  PV Anwar  പിവി അന്‍വര്‍ എംഎല്‍എയുടെ അധിക ഭൂമി  തിരിച്ച് പിടിക്കണമെന്ന ഉത്തരവ് നടപ്പായില്ല  വിശദീകരണം തേടി ഹൈക്കോടതി  ഹൈക്കോടതി  kerala news updates  latest news in kerala
പിവി അന്‍വര്‍ എംഎല്‍എയുടെ അധിക ഭൂമി

By

Published : Jun 30, 2023, 4:47 PM IST

എറണാകുളം:ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറും കുടുംബവും അനധികൃതമായി കൈവശം വച്ച ഭൂമി തിരിച്ച് പിടിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കാത്തതില്‍ സര്‍ക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി. വിഷയത്തില്‍ കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്‍റ് ബോർഡ് ചെയർമാൻ എം.എച്ച് ഹരീഷ്, താമരശേരി താലൂക്ക് ലാന്‍റ് ബോർഡ് സ്‌പെഷല്‍ തഹസിൽദാർ പി. ജുബീഷ് എന്നിവര്‍ മറുപടി പറയണമെന്ന് കോടതി. കേസ് ഒരാഴ്‌ചയ്‌ക്കകം കോടതി വീണ്ടും പരിഗണിക്കും.

മലപ്പുറം സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ കെ വി ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. എംഎല്‍എയും കുടുംബവും കൈവശം വച്ചിരിക്കുന്ന അനധികൃത ഭൂമി അഞ്ച് മാസത്തിനകം തിരിച്ച് പിടിക്കണമെന്ന് കെവി ഷാജി നേരത്തെ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി നല്‍കിയ സമയ പരിധി അവസാനിച്ചിട്ടും നടപടികളെടുക്കാത്തതിനെ തുടര്‍ന്ന് വീണ്ടും ഷാജി കോടതിയെ സമീപിക്കുകയായിരുന്നു.

പിവി അന്‍വറിന്‍റെ രാഷ്‌ട്രീയ സ്വാധീനമാണ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകുന്നതെന്നും കോടതി ഉത്തരവ് നടപ്പാക്കേണ്ട 11 ലാന്‍റ് ബോര്‍ഡ് ചെയര്‍മാന്‍മാരെയാണ് അടിക്കടി സ്ഥലം മാറ്റിയതെന്നും ഹര്‍ജിയില്‍ കെവി ഷാജി പറയുന്നു.

പിവി അന്‍വറിന്‍റെ ഭൂമിയും കെവി ഷാജിയുടെ പരാതിയും:പിവി അന്‍വര്‍ എംഎല്‍എയുടെയും കുടുംബത്തിന്‍റെയും കൈവശം അനധികൃത ഭൂമിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകന്‍ കെവി ഷാജി മുന്‍പ് കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍ ഇതിനെതിരെ താമരശ്ശേരി ലാന്‍റ് ബോര്‍ഡ് ചെയര്‍മാന്‍ കോടതിയെ സമീപിച്ചിരുന്നു.

ഭൂമി തിരിച്ച് പിടിക്കണമെന്ന ആവശ്യത്തില്‍ സാവകാശം തേടിയാണ് ചെയര്‍മാന്‍ കോടതിയെ സമീപിച്ചത്. എംഎല്‍എ ആദായ നികുതി വകുപ്പിന് നല്‍കിയ രേഖകളില്‍ അധിക ഭൂമിയുള്ളതായുള്ള വിവരങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലാന്‍റ് ബോര്‍ഡ് ചെയര്‍മാന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ പിവി അന്‍വര്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ വിവരങ്ങളില്‍ 207 ഏക്കര്‍ സ്ഥലമുള്ളതായാണ് കാണിച്ചിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കെവി ഷാജി കോടതിയെ സമീപിച്ചത്.

വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും:പിവി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള ഭൂമിയെ ചൊല്ലി സ്വന്തം നിയോജകമണ്ഡലത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായി. വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപ്പാക്കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധങ്ങള്‍. അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ആദിവാസികളും ഭൂരഹിതരും രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details