എറണാകുളം: സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതി. സർക്കാറിന്‍റെ കൈവശമുള്ള വാക്സിനുകളുടെ കണക്ക് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു നിരീക്ഷണം. വാക്‌സിൻ സ്റ്റോക്കിന്‍റെ വിശദാംശങ്ങൾ കൊവിഡ് ജാഗ്രത പോർട്ടലിൽ വെളിപ്പെടുത്താൻ സാധിക്കില്ലേയെന്ന് കോടതി ആരാഞ്ഞു. വെള്ളിയാഴ്ച ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ സർക്കാരിന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദേശം നൽകി.
വാക്സിൻ വിതരണത്തിൽ സുതാര്യത വേണമെന്ന് ഹൈക്കോടതി - കൊവിഡ് ജാഗ്രത പോർട്ടൽ
വാക്‌സിൻ സ്റ്റോക്കിന്‍റെ വിശദാംശങ്ങൾ കൊവിഡ് ജാഗ്രത പോർട്ടലിൽ പങ്കുവയ്ക്കണമെന്ന് കോടതി.
വാക്സിൻ വിതരണത്തിൽ സുതാര്യത വേണമെന്ന് ഹൈക്കോടതി
ജസ്റ്റിസുമാരായ എ.രാജ വിജയരാഘവനും എം.ആർ അനിതയും അടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്. വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നും നിലവിൽ എത്ര സ്റ്റോക്ക് വാക്സിൻ ഉണ്ടെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി ടി.പി പ്രഭാകരനാണ് ഹൈക്കോടതിയെ സമീപിച്ചത്.