കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി ബസിൽ കയറാനുള്ള തീർഥാടകരുടെ തിരക്ക് പരിഹരിക്കാൻ നടപടി എടുക്കണമെന്ന് ഹൈക്കോടതി - ശബരിമല മണ്ഡല കാലം

പമ്പയിലും നിലക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്താനും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി. നടപടികൾ ഇന്നുതന്നെ സ്വീകരിച്ച് തിങ്കളാഴ്‌ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്

Crowd of pilgrims to board the KSRTC bus  HC  High Court  pilgrims  KSRTC bus  Sabarimala  Sabarimala latest news  കെഎസ്ആർടിസി  ഹൈക്കോടതി  ഹൈക്കോടതി ദേവസ്വം ബെഞ്ച്  പത്തനംതിട്ട
കെഎസ്ആർടിസി ബസിൽ കയറാനുള്ള തീർഥാടകരുടെ തിരക്ക് പരിഹരിക്കാൻ നടപടി എടുക്കണമെന്ന് ഹൈക്കോടതി

By

Published : Dec 3, 2022, 7:51 PM IST

എറണാകുളം: നിലയ്‌ക്കലിലും പമ്പയിലും കെഎസ്ആർടിസി ബസിൽ കയറാനുള്ള തീർഥാടകരുടെ തിരക്ക് പരിഹരിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പമ്പയിലും നിലയ്‌ക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ബസുകളിൽ കയറാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം.

തീർഥാടകരെ ബസിന്‍റെ മുൻ വാതിലിലൂടെ ആദ്യം കയറാൻ അനുവദിച്ചതിന് ശേഷം മാത്രമേ മറ്റ് യാത്രക്കാരെ പിൻവാതിൽ വഴി കയറ്റാവൂ. തിരക്ക് നിയന്ത്രിക്കാൻ പത്തനംതിട്ട ജില്ല കലക്‌ടറും ജില്ല പൊലീസ് മേധാവിയും പമ്പ സ്റ്റേഷൻ ഹൗസ് ഓഫിസറും നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു. നടപടികൾ ഇന്നുതന്നെ സ്വീകരിച്ച് തിങ്കളാഴ്‌ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഡോളി തൊഴിലാളികൾക്ക് പമ്പയിൽ ആവശ്യമായ വിശ്രമ സൗകര്യം ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ട്.

ABOUT THE AUTHOR

...view details