എറണാകുളം: ശബരിമലയിൽ അപ്പവും അരവണയും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് പരിശോധന നടത്തി വ്യാഴാഴ്‌ചയ്ക്കകം സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് സമർപ്പിക്കണം. അരവണ ക്ഷാമം ഉണ്ടാകാതിരിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണം.
ശബരിമലയില്‍ അപ്പവും അരവണയും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ഹൈക്കോടതി നിര്‍ദേശം - ശബരിമല
ആവശ്യമായ അരവണ ടിന്നുകൾ കരാറുകാരൻ വിതരണം ചെയ്യുന്നില്ലെന്ന് കാണിച്ച് സ്പെഷ്യൽ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലാണ് കോടതി നിര്‍ദേശം. ആവശ്യത്തിന് അപ്പവും അരവണയും സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തി വ്യാഴാഴ്‌ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശം നൽകി
അരവണ ടിന്‍ വിതരണത്തിൽ കരാറുകാരൻ വീഴ്‌ച വരുത്തിയാൽ കർശന നടപടി എടുക്കാനും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശം നൽകി. ആവശ്യമായ അരവണ ടിന്നുകൾ കരാറുകാരൻ വിതരണം ചെയ്യുന്നില്ലെന്ന സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്‍മേലാണ് നടപടി. നിലവിൽ 25 ദിവസത്തേക്ക് അരവണ വിതരണം ചെയ്യുന്നതിന് ആവശ്യമായ ടിൻ സ്റ്റോക്ക് ഉണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.
50 ലക്ഷം ടിന്നുകൾ ആവശ്യപ്പെട്ടിട്ടും 8 ലക്ഷം ടിന്നുകൾ ആണ് കരാറുകാരൻ പതിനെട്ടാം തീയതി വരെ വിതരണം ചെയ്‌തത് എന്നായിരുന്നു ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട്.