എറണാകുളം:കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. ഇനി ഒരു ജീവനും റോഡിൽ പൊലിയാൻ പാടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കൊച്ചിയിൽ ബൈക്ക് യാത്രികൻ സ്വകാര്യ ബസിടിച്ച് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കൊണ്ടാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്.
കോടതി നിർദേശ പ്രകാരം നേരിട്ട് ഹാജരായ കൊച്ചി ഡിസിപിയോട് അപകടകരമായ രീതിയിൽ ഓടിയ ബസിനെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. അപകടം ഞെട്ടിക്കുന്നതെന്ന് വിലയിരുത്തിയ കോടതി ഇനി ഒരു ജീവനും റോഡിൽ പൊലിയാൻ പാടില്ലെന്നും ഓർമിപ്പിച്ചു. റോഡ് സുരക്ഷ സംവിധാനത്തിന്‍റെ പരാജയമാണ് അപകടത്തിന് കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി.