കേരളം

kerala

ETV Bharat / state

HC On Violinist Balabhaskar Death: ബാലഭാസ്‌കറിന്‍റെ മരണത്തില്‍ തുടരന്വേഷണം, ഉത്തരവിട്ട് ഹൈക്കോടതി; 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം - വയലിനിസ്റ്റ് ബാലഭാസ്‌കര്‍

HC ordered further probe in Balabhaskar Death: ബാലഭാസ്‌കറിന്‍റെ പിതാവ് കെ സി ഉണ്ണി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്

HC ordered further probe in Balabhaskar Death  HC On Violinist Balabhaskar Death  Violinist Balabhaskar  Violinist Balabhaskar Death  ബാലഭാസ്‌കറിന്‍റെ പിതാവ് കെ സി ഉണ്ണി  ബാലഭാസ്‌കറിന്‍റെ മരണം  ഹൈക്കോടതി  വയലിനിസ്റ്റ് ബാലഭാസ്‌കര്‍
HC On Violinist Balabhaskar Death

By ETV Bharat Kerala Team

Published : Oct 5, 2023, 1:10 PM IST

Updated : Oct 5, 2023, 1:37 PM IST

എറണാകുളം :വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ് (HC ordered further probe in Balabhaskar Death). ബാലഭാസ്‌കറിന്‍റെ പിതാവ് കെ സി ഉണ്ണിയുടെ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി (HC On Violinist Balabhaskar Death).

മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. മരണത്തിൽ ഗൂഢാലോചന ഉണ്ടെന്ന വാദമായിരുന്നു ഹർജിയിൽ കെ സി ഉണ്ണി ഉന്നയിച്ചിരുന്നത്. എന്നാൽ ഈ വാദം സിബിഐ ഹൈക്കോടതിയിൽ തള്ളിയിരുന്നു. അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ തന്നെയെന്നായിരുന്നു സിബിഐ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട്.

വാഹനമോടിച്ച അർജുൻ നാരായണൻ അമിത വേഗതയിലായിരുന്നു. അതിനാലാണ് അപകടം സംഭവിച്ചതെന്നും മരണത്തിൽ അസ്വാഭാവികത ഇല്ലെന്നുമായിരുന്നു സിബിഐയുടെ വാദം. കേസിന്‍റെ വിചാരണ ഹൈക്കോടതി നേരത്തെ താത്‌കാലികമായി സ്റ്റേ ചെയ്‌തിരുന്നു. മൂന്ന് സാക്ഷികളെ വിസ്‌തരിച്ചതോടെ ആയിരുന്നു സ്റ്റേ.

2018 ഒക്ടോബര്‍ 2നാണ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ മരിക്കുന്നത് (Violinist Balabhaskar Death). സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ 3.30ന് തൃശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുതന്നെ രണ്ടുവയസുകാരി മകള്‍ തേജസ്വിനി ബാലയും മരിച്ചു. ഭാര്യ ലക്ഷ്‌മിയും കാര്‍ ഡ്രൈവറും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

ബാലഭാസ്‌കറിന്‍റെ മരണത്തില്‍ പിതാവ് ഉണ്ണി നേരത്തെ തന്നെ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. സ്വര്‍ണ കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ആരോപണം. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉണ്ണി നല്‍കിയ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി പരിഗണിച്ചിരുന്നു. സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്നായിരുന്നു അന്നും ഉണ്ണി തന്‍റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

വാദത്തിനിടെ ബാലഭാസ്‌കറിന്‍റെ ഫോണ്‍ രേഖകള്‍ സിബിഐ പരിശോധിച്ചില്ലെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. ബാലഭാസ്‌കറിന്‍റെ മരണത്തിന് ശേഷം ഈ ഫോണ്‍ ഉപയോഗിച്ചത് സുഹൃത്തായ പ്രകാശന്‍ തമ്പിയാണ്. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പ്രതിയായ പ്രകാശന്‍ തമ്പിയ്‌ക്ക് അപകടത്തിന് പിന്നില്‍ പങ്കുണ്ടെന്നായിരുന്നു രക്ഷിതാക്കള്‍ ഉന്നയിച്ച ആരോപണം.

എന്നാല്‍ ഈ ഫോണുകള്‍ വിശദമായി പരിശോധിച്ചതാണെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ബാലഭാസ്‌കറിന്‍റെ ഡ്രൈവർ അർജുന്‍ അശ്രദ്ധയോടെയും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്നായിരുന്നു നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിനെതിരെ ഉണ്ണി മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് വിട്ടത്. എന്നാല്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ശരിവയ്‌ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് സിബിഐയും കോടതിയില്‍ ഹാജരാക്കിയത്.

Also Read :CBI Findings In Violinist Balabhaskar Death : ബാലഭാസ്‌കറിന്‍റെ മരണം ; ഗൂഢാലോചന വാദം തള്ളി സിബിഐ, ഡ്രൈവറുടെ അശ്രദ്ധയെന്ന് ഹൈക്കോടതിയില്‍

Last Updated : Oct 5, 2023, 1:37 PM IST

ABOUT THE AUTHOR

...view details