എറണാകുളം : സോളാർ കേസിലെ (solar case) പരാതിക്കാരിയുടെ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി ഒക്ടോബർ 16 വരെ നീട്ടി (HC On Solar Sexual Assault Case). ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണനാണ് (justice PV Kunjikrishan) സ്റ്റേ നീട്ടിയത്. ഹർജി ഒക്ടോബർ 16 ന് വീണ്ടും പരിഗണിക്കും.
മുൻമന്ത്രി കെ ബി ഗണേഷ് കുമാറിനെയും (Ganesh Kumar) സോളാർ കേസിലെ പരാതിക്കാരിയെയും എതിർകക്ഷികളാക്കി അഡ്വ. സുധീർ ജേക്കബാണ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത് (Adv. Sudheer Jacob filed a case in Magistrate Court) കത്തിൽ തിരുത്തൽ വരുത്താൻ ഗൂഢാലോചന നടത്തിയെന്നും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) പേര് പിന്നീട് എഴുതിച്ചേർത്തതാണ് എന്നുമാണ് പരാതിയിലെ ആരോപണങ്ങൾ. 18 ന് ഹാജരാകാൻ കൊട്ടാരക്കര കോടതി ഗണേഷ് കുമാറിന് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
പരാതിയിൽ നേരത്തെ സമൻസ് അയച്ചതിനെതിരെ ഗണേഷ് കുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ആറുമാസത്തേക്ക് തുടർ നടപടികൾ സ്റ്റേ ചെയ്‌തിരുന്നു. നേരത്തെ അനുവദിച്ചിരുന്ന സ്റ്റേ കാലാവധി അവസാനിച്ചതോടെയാണ് കൊട്ടാരക്കര കോടതി കേസ് വീണ്ടും പരിഗണിച്ചതും ഹാജരാകാൻ ആവശ്യപ്പെട്ടതും.