എറണാകുളം:നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഹര്‍ത്താലിനിടെ പൊതു മുതൽ നശിപ്പിച്ച സംഭവത്തിൽ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിനെതിരായ പുനഃപരിശോധന ഹര്‍ജി തള്ളി ഹൈക്കോടതി. റവന്യൂ റിക്കവറി നടപടിക്രമങ്ങള്‍ പാലിച്ചാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് തള്ളിയത്. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി തള്ളിയത് (PFI Hartal Case).
പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍; സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിനെതിരായ പുനഃപരിശോധന ഹര്‍ജി തള്ളി
PFI Hartal Case: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസ്. സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിനെതിരായ പുനഃപരിശോധന ഹര്‍ജി തള്ളി ഹൈക്കോടതി. നഷ്‌ടത്തിന്‍റെ അന്തിമ കണക്ക് കെഎസ്ആർടിസിയും സർക്കാരും തിട്ടപ്പെടുത്തിയില്ലെന്നും കോടതി.
Published : Dec 5, 2023, 8:16 PM IST
കണ്ടുകെട്ടിയ സ്വത്ത് പ്രത്യേകം അക്കൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നഷ്‌ടത്തിന്‍റെ അന്തിമ കണക്ക് കെഎസ്ആർടിസിയും സർക്കാരും തിട്ടപ്പെടുത്തിയിട്ടില്ല. നഷ്‌ട പരിഹാര തുക കണക്കാക്കി വിതരണം ചെയ്യാനുള്ള ക്ലെയിംസ് ട്രിബ്യൂണലിന്‍റെ പ്രവർത്തനം പുരോഗമിക്കുകയാണ് (HC Dismissed Review Petition On PFI Hartal Case).
സ്വത്ത് കണ്ട് കെട്ടൽ നോട്ടിസ് കൃത്യമായി പ്രതികൾക്ക് നൽകിയിരുന്നുവെന്നും അതുകൊണ്ട് ഈ സാഹചര്യത്തിൽ പുനഃപരിശോധന ഹർജി അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സ്വത്ത് കണ്ട് കെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത അബ്‌ദുല്‍ സത്താര്‍ അടക്കമുള്ള പ്രതികളാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയത്. മിന്നൽ ഹർത്താലാക്രമണവുമായി ബന്ധപ്പെട്ട് 5.2 കോടി രൂപ നഷ്‌ട പരിഹാര ഈടാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു സ്വത്ത് കണ്ട് കെട്ടൽ നടപടികൾ (PFI Hartal Case).