എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ റിമാന്‍റ് കാലാവധി ജനുവരി 12 വരെ നീട്ടി. എം. ശിവശങ്കർ, സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള ആറ് പ്രതികളുടെ റിമാന്‍റ് കാലാവധിയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എസിജെഎം കോടതി നീട്ടിയത്.
സ്വർണക്കടത്ത് കേസ്; പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി
എം. ശിവശങ്കർ, സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള ആറ് പ്രതികളുടെ റിമാവന്‍റ് കാലാവധിയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എസിജെഎം കോടതി നീട്ടിയത്.
സ്വർണക്കടത്ത് കേസ്
എം.ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കസ്റ്റംസ് തിങ്കളാഴ്ച കോടതിയിൽ എതിർ സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു. സ്വർണക്കടത്തിൽ എം. ശിവശങ്കറിന്‍റെ പങ്കിന് ശക്തമായ തെളിവ് ലഭിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയും ദുരുപയോഗിച്ചിട്ടുണ്ട്. കള്ളക്കടത്തിന്‍റെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് എം ശിവശങ്കർ. അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ല. ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടികൾ നൽകാതെ ഒഴിഞ്ഞു മാറുന്നതായും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.
Last Updated : Dec 29, 2020, 1:03 PM IST