കേരളം

kerala

ETV Bharat / state

സ്വർണക്കടത്ത് കേസ്; സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും - Sandeep Nair's secret statement record

ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിനെ മൊഴി രേഖപ്പെടുത്താനായി ചുമതലപ്പെടുത്തി.

sandeep nair confession  സ്വർണക്കടത്ത് കേസ്  സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും  ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ ചുമതലപ്പെടുത്തി.  എൻഐഎ കോടതി  Sandeep Nair's secret statement will record  Gold smuggling case updation  Sandeep Nair's secret statement record  secret statement record of sandeep nair
സ്വർണക്കടത്ത് കേസ്; സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

By

Published : Oct 5, 2020, 2:25 PM IST

എറണാകുളം: സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. സിആർപിസി 164 പ്രകാരം സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നിർദേശം നൽകി. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിനെ മൊഴി രേഖപ്പെടുത്താനായി ചുമതലപ്പെടുത്തി. കേസിൽ കുറ്റസമ്മതം നടത്താൻ തയ്യാറാണെന്നും രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന സന്ദീപ് നായരുടെ ആവശ്യം എൻഐഎ കോടതി അംഗീകരിച്ചിരുന്നു. ഇതേ തുടർന്നാണ് എൻഐഎ പ്രതി സന്ദീപ് നായരുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിജെഎം കോടതിയെ സമീപിച്ചത്.

ABOUT THE AUTHOR

...view details