കേരളം

kerala

ETV Bharat / state

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന്  സ്വര്‍ണം പിടികൂടി

ദുബായില്‍ നിന്നും എയര്‍ ഏഷ്യ, എമിറേറ്റ്സ്, എയര്‍ അറേബ്യ എന്നീ വിമാനങ്ങളിലായി എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നുമാണ് എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് മൂന്ന് കിലോ സ്വര്‍ണം പിടികൂടിയത്.

Gold seized Nedumbassery Airport  Gold seized  Nedumbassery Airport  Airport  നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; മൂന്ന് പേരില്‍ നിന്നായി മൂന്ന് കിലോ സ്വര്‍ണ്ണം പിടികൂടി  air customs intelligence  3kg gold  സ്വര്‍ണ്ണവേട്ട  മൂന്ന് കിലോ സ്വര്‍ണ്ണം  എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ്
നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; മൂന്ന് പേരില്‍ നിന്നായി മൂന്ന് കിലോ സ്വര്‍ണ്ണം പിടികൂടി

By

Published : Nov 3, 2020, 10:12 AM IST

Updated : Nov 3, 2020, 3:04 PM IST

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നും എയര്‍ ഏഷ്യ, എമിറേറ്റ്സ്, എയര്‍ അറേബ്യ എന്നീ വിമാനങ്ങളിലായി എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നുമാണ് എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് മൂന്ന് കിലോ സ്വര്‍ണം പിടികൂടിയത്. ഒരു കോടി ഇരുപത് ലക്ഷം രൂപ വില വരുന്ന സ്വര്‍ണം ശരീരത്തിന്‍റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തുകയായിരുന്നു. മൂന്ന് യാത്രക്കാരെയും എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപെട്ട് കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വർണ്ണം കടത്തിയവർ ഒരു സംഘത്തിന്‍റെ ഭാഗമാണോയെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ കസ്റ്റംസ് അന്വേഷിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊച്ചി വിമാനത്താവളം വഴി സ്വർണ്ണം കടത്തിയതിന് പതിനഞ്ച് പേരെയാണ് കസ്റ്റംസ് പിടികൂടിയത്.

Last Updated : Nov 3, 2020, 3:04 PM IST

ABOUT THE AUTHOR

...view details