എറണാകുളം:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചര കിലോ സ്വര്‍ണ്ണം പിടികൂടി. ചെന്നൈ, ദുബായ് വിമാനങ്ങളിലെത്തിയ അഞ്ച് യാത്രക്കാരില്‍ നിന്നും, വിമാനത്തിൽ ഉപേക്ഷിച്ച നിലയിലുമാണ് സ്വര്‍ണ്ണം പിടികൂടിയത്. രാജ്യാന്തര സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലാതെന്നാണ് വിവരം.
ദുബായില്‍ നിന്ന് ചെന്നൈയില്‍ എത്തിച്ച സ്വര്‍ണ്ണം പിന്നീട് നാല് പേര്‍ക്ക് കൈമാറുകയായിരുന്നു. ഇവരില്‍ മൂന്ന് പേരില്‍ നിന്ന് 355 ഗ്രാം വീതവും ഒരാളില്‍ നിന്ന് 1100 ഗ്രാം സ്വര്‍ണവുമാണ് ഡിആര്‍ഐ പിടികൂടിയത്.