കേരളം

kerala

By ETV Bharat Kerala Team

Published : Oct 28, 2023, 11:50 AM IST

ETV Bharat / state

Gold Price Today 28th October 2023: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണ വില; പവന് 45,920 രൂപയായി

Today's Gold Price in Kerala : സംസ്ഥാനത്തെ ഇന്നത്തെ സ്വർണത്തിന്‍റെ നിരക്ക് അറിയാം

Todays Gold Price in Kerala  Gold Price in Kerala  Gold Price  Gold Price Today 28th October 2023  Gold Price Today  Gold Price Today in Kerala  Gold Price in Kerala Today  സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണ വില  സ്വര്‍ണ വില  പവന് 45920 രൂപയായി  സംസ്ഥാനത്തെ ഇന്നത്തെ സ്വർണത്തിന്‍റെ നിരക്ക്  ഇന്നത്തെ സ്വർണ നിരക്ക്  ഇന്നത്തെ സ്വർണവില  സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരുന്നു
Gold Price Today 28th October 2023

എറണാകുളം :സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5,740 രൂപയും ഒരു പവന് 45,920 രൂപയുമാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാമിന് 60 രൂപയുടെയും പവന് 480 രൂപയുടെയും വർധനവാണ് ഇന്ന് ഉണ്ടായത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒരു പവന് 1,760 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

ഒക്‌ടോബർ ആദ്യ വാരം മുതൽ സ്വർണ വില തുടർച്ചയായി വർധിച്ചിരുന്നു. ഒക്‌ടോബർ അവസാന വാരത്തിലും സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ കുറവ്, ഇസ്രയേൽ - ഹമാസ് യുദ്ധത്തെ തുടർന്ന് ഉണ്ടായ ആഗോള സാഹചര്യവും വില വർധനവിന്‍റെ പ്രാധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു.

അന്താരാഷ്‌ട്ര വിപണിയിൽ സ്വർണ വില ഉയർന്നതോടെയാണ് സംസ്ഥാനത്തും വിലയിൽ വൻ വർധനവ് രേഖപ്പെടുത്തിയത്. അന്താരാഷ്‌ട്ര തലത്തിൽ യുദ്ധ സാഹചര്യം തുടരുകയാണെങ്കിൽ തുടർന്നുള്ള ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് കരുതുന്നത്. നേരത്തെയും റഷ്യ - യുക്രൈൻ യുദ്ധത്തെ തുടർന്നുള്ള പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്ന് സ്വർണ വില കുതിച്ചുയർന്നിരുന്നു.

അതേസമയം ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി സ്വർണം തെരഞ്ഞെടുക്കാൻ ആരംഭിച്ചു. ഇതോടെ വിപണിയിൽ സ്വർണ വില ഉയർന്ന് നിൽക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണ വിലയിലെ വർധനവ് തുടരാനാണ് സാധ്യത.

ക്രൂഡ് ഓയിലിന്‍റെ വിലയിലുണ്ടാകുന്ന വർധനവും സ്വർണവില വർധനവിലേക്ക് നയിക്കുന്ന കാരണങ്ങളിൽ ഒന്നാണ്. കേരളത്തിൽ വിവാഹ സീസൺ ആരംഭിക്കുന്ന വേളയിലുണ്ടാകുന്ന സ്വർണ വിലയിലെ വൻ വർധനവ് സാധാരണക്കാരെ ഉൾപ്പടെ ഏറെ പ്രതികൂലമായാണ് ബാധിക്കുക.

ABOUT THE AUTHOR

...view details