എറണാകുളം:സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും വർധിച്ചു. പവന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന്‍റെ വില 4,820 രൂപയും ഒരു പവൻ സ്വർണ വില 38,560 രൂപയുമായി.
സ്വര്‍ണ വില ഇന്നും വര്‍ധിച്ചു; പവന് 200 രൂപയുടെ വര്‍ധനവ്
യുക്രൈന്‍ -റഷ്യ യുദ്ധം ആരംഭിച്ചത് മുതല്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്.
സ്വര്‍ണ വില ഇന്നും വര്‍ധിച്ചു; രേഖപ്പെടുത്തിയത് പവന് 200 രൂപയുടെ വര്‍ധനവ്
ഇന്നലെ(24.03.2022) പവന് 480 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. യുക്രൈനിൽ റഷ്യ യുദ്ധം തുടങ്ങിയ ദിവസം മുതൽ സ്വർണ വില ഉയർന്ന് കൊണ്ടിരിക്കുകയായിരുന്നു. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തോടെയാണ് വിലകുതിച്ച് ഉയർന്നത്. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണിയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.
ALSO READ:ഇന്ധനവില വീണ്ടും കൂട്ടി; നാല് ദിവസത്തിനിടെ വർധനവ് മൂന്നാം തവണ