കൊച്ചി: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. ഒക്കല്‍ സ്വദേശി ദിയ(6)യാണ് മരിച്ചത്. പെൺകുട്ടിയുടെ അമ്മ നിമ്മി(34) പൊള്ളലേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ഏഴാം തീയതി മരിച്ചിരുന്നു. മൂത്ത സഹോദരി ഡെല്ല (8) പരിക്കുകളോടെ കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു - gas cylinder explosion
പെൺകുട്ടിയുടെ അമ്മ നിമ്മി (34) പൊള്ളലേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ് ഏഴാം തീയതി മരിച്ചിരുന്നു. മൂത്ത സഹോദരി ഡെല്ല (8) പരിക്കുകളോട് കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു
അഞ്ചാം തിയതി രാത്രിയാണ് വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി മൂവരെയും ആശുപത്രിയിൽ എത്തിച്ചു. കാലടി സ്റ്റേഷനിലെ പൊലീസുകാരനായ ഭർത്താവ് സെബി ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് അപകടം. താനിപ്പുഴ അനിയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ ദിയയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്‌മോര്‍ടത്തിന് ശേഷമാണ് സംസ്കാരം നടത്തുക.