എറണാകുളം: ഇന്ധനവില കുറയണമെങ്കിൽ സംസ്ഥാന സർക്കാർ നികുതി കുറക്കട്ടെയെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. കേന്ദ്രസർക്കാർ നികുതിയുടെ ഒരു വിഹിതം സംസ്ഥാനങ്ങൾക്കും നൽകുന്നുണ്ട്. നികുതിപ്പണം ഉപയോഗിച്ചാണ് ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നത്. ക്രൂഡ് ഓയിൽ വിലയുടെ വ്യത്യാസ മാത്രമല്ല വില വർധനനവിന് കാരണമാകുന്നത്. സംസ്ഥാന സർക്കാർ നികുതി കുറച്ചാൽ ഇന്ധനം കുറഞ്ഞ വിലയിൽ ലഭിക്കും. കേന്ദ്ര സർക്കാർ പലപ്പോഴും വില കുറച്ചിട്ടുണ്ട്. നികുതി കുറയ്ക്കില്ലെന്ന് പറഞ്ഞത് തോമസ് ഐസക്കാണ്. തങ്ങൾ അങ്ങിനെ പറയുന്നില്ലന്നും വി.മുരളീധരൻ പറഞ്ഞു.
സംസ്ഥാന സർക്കാർ നികുതി കുറച്ചാൽ ഇന്ധനം കുറഞ്ഞ വിലയിൽ ലഭിക്കും: വി.മുരളീധരൻ
നിലവിലെ വിലവർധനവിന്‍റെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നികുതി കുറയ്ക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ കേന്ദ്ര മന്ത്രി ഒഴിഞ്ഞുമാറി
സംസ്ഥാന സർക്കാർ നികുതി കുറച്ചാൽ ഇന്ധനം കുറഞ്ഞ വിലയിൽ ലഭിക്കും: വി.മുരളീധരൻ
അതേസമയം നിലവിലെ വിലവർധനവിന്‍റെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നികുതി കുറയ്ക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ കേന്ദ്ര മന്ത്രി ഒഴിഞ്ഞുമാറി. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് കെ.സി വേണു ഗോപാലിനെ ക്ഷണിക്കാത്ത കാര്യം അറിയില്ല. എൽഡിഎഫ് സർക്കാറിന്‍റെ കാലത്താണ് ബൈപ്പാസിനായി കൂടുതൽ കാര്യങ്ങൾ ചെയ്തതെന്ന് പ്രചരിപ്പിക്കുന്നവർക്ക് സൂര്യൻ പടിഞ്ഞാറാണ് ഉദിക്കുന്നതെന്ന് പറയാമെന്നും വി.മുരളീധരൻ പറഞ്ഞു.
Last Updated : Jan 28, 2021, 12:22 PM IST