എറണാകുളം:കൊച്ചി വൈപ്പിനിൽ നാലായിരം കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്നും ബോട്ടിലെത്തിച്ച് വില്പനയ്ക്കായി വാഹനത്തിൽ കടത്തുന്നതിനിടെയാണ് പൊലീസും ഭക്ഷ്യ സുരക്ഷാ വിഭാഗവും ചേർന്ന് പഴകിയ മത്സ്യം പിടിച്ചെടുത്തത്. ദുർഗന്ധം വമിക്കുന്ന മത്സ്യവുമായി ഇന്നലെ രാത്രിയാണ് കണ്ടയ്നർലോറി പൊലീസ് പിടികൂടിയത്. തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്. ചുരുങ്ങിയത് ഒരു മാസത്തെയെങ്കിലും പഴക്കമുള്ളതായിരുന്നു പിടിച്ചെടുത്ത മത്സ്യങ്ങൾ. ചൂരയുൾപ്പടെയുള്ള വലിയ മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. തൊടുപുഴ, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് എത്തിച്ച് വില്പന നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം.
കൊച്ചി വൈപ്പിനിൽ നാലായിരം കിലോ പഴകിയ മത്സ്യം പിടികൂടി - old fish
തമിഴ് നാട്ടിൽ നിന്നും ബോട്ടിലെത്തിച്ച് വില്പനയ്ക്കായി വാഹനത്തിൽ കടത്തുന്നതിനിടെയാണ് പൊലീസും ഭക്ഷ്യ സുരക്ഷാ വിഭാഗവും ചേർന്ന് പഴകിയ മത്സ്യം പിടിച്ചെടുത്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പഴകിയ മീനുമായി ബോട്ട് വൈപ്പിൻ തീരത്തെത്തിയത്. തമിഴ്നാട്ടിൽ നിന്നെത്തിയതെന്ന് കരുതപ്പെടുന്ന ബോട്ടിൽ നിന്ന് മീൻ കണ്ടെയ്നറിലേക്ക് മാറ്റുകയായിരുന്നു. വൈപ്പിൻ സ്വദേശിയാണ് ഈ മീനുകൾ വാങ്ങിയത്. പിന്നീട് ഇവിടെ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. പഴകിയ മത്സ്യം വില്പന നടത്താൻ ശ്രമിച്ചവർക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കൊച്ചിയിലെ മറ്റിടങ്ങളിൽ നിന്നും പഴകിയ മീൻ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.