എറണാകുളം: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ അടുത്തയാഴ്ച വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. വരുന്ന തിങ്കളാഴ്ച അദ്ദേഹത്തിന് നോട്ടീസ് നൽകാനാണ് സാധ്യത. പാലം നിർമാണവുമായി ബന്ധപ്പെട്ട കരാർ രേഖകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച് വിജിലൻസ് ചോദ്യാവലി തയ്യാറാക്കും. മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വേഗത്തിലാക്കാനാണ് വിജിലൻസ് തീരുമാനം.
വി.കെ. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ്
പാലാരിവട്ടം മേൽപാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് എം.എൽ.എ യെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലൻസ്
വി.കെ.ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യനൊരുങ്ങി വിജിലൻസ്
കരാർ വ്യവസ്ഥകളിൽ ഇളവ് വരുത്തിയതും എട്ടേകാൽ കോടി രൂപ മുൻകൂറായി നിർമാണ കമ്പനിക്ക് നൽകിയതും, അന്നത്തെ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിൻ്റെ നിർദേശപ്രകരമാണെന്നാണ് ടി.ഒ.സൂരജിൻ്റെ ആരോപണം. കിറ്റ്കോയിലെയും, ആർ ബി ഡി സി യിലെയും ഉദ്യോഗസ്ഥരെ വരും ദിവസങ്ങളിൽ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനുശേഷം നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്താൽ മതിയെന്നാണ് വിജിലൻസ് സംഘത്തിൻ്റെ തീരുമാനം.