കൊച്ചി: നിപ വൈറസിനെ നേരിടാൻ വിദേശ നിർമ്മിത മരുന്നുകൾ കൊച്ചിയിലെത്തിച്ചു. ഓസ്ട്രേലിയയിൽ നിന്നാണ് മരുന്ന് കൊച്ചിയിലെത്തിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രയിൽ നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന് ഇന്ന് മുതൽ മരുന്ന് നൽകി തുടങ്ങും. യുവാവിന്‍റെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഐസൊലേഷന്‍ വാര്‍ഡിലുള്ള രോഗികളുടെ പരിശോധനാ ഫലം രണ്ട് ദിവത്തിനുള്ളിൽ അറിയാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിദേശ നിര്‍മ്മിത മരുന്നുകള്‍ ഉടനെ കേരളത്തില്‍ എത്തിക്കുമെന്നും ഇവ ഉപയോഗിക്കുന്നതിന് വേണ്ട നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കുമെന്നും നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചിരുന്നു.
നിപ വൈറസ്: വിദേശ മരുന്നുകൾ കൊച്ചിയിലെത്തിച്ചു
ഓസ്ട്രേലിയയിൽ നിന്നാണ് മരുന്ന് കൊച്ചിയിലെത്തിച്ചത്
നിപ ബാധ സ്ഥിരീകരിച്ച യുവാവ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. ഇയാളെ പരിചരിച്ച രണ്ട് നഴ്സിംഗ് ജീവനക്കാരും നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ല. കളമശ്ശേരി മെഡി: കോളജില്‍ തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണ് രോഗലക്ഷണങ്ങളുള്ള അഞ്ച് പേരെ പാര്‍പ്പിച്ചിരിക്കുന്നത്. കളമശ്ശേരി ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള അഞ്ച് പേരുടേയും സാംപിളുകള്‍ ഇന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും. പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും, മണിപ്പാല്‍ ആശുപത്രിയിലേക്കും, ആലപ്പുഴയിലെ വൈറോളജി ലാബിലേക്കുമാണ് സാംപിളുകള്‍ അയക്കും.
വിദ്യാര്‍ത്ഥി സഞ്ചരിച്ച സ്ഥലങ്ങളിലും താമസിച്ച ഇടങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തുകയും പ്രദേശവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്.