എറണാകുളം: പ്രളയബാധിത മേഖലകളിലേക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളജ് അസോസിയേഷനും അസോസിയേഷന്‍റെ കീഴിലുള്ള സ്ഥാപനങ്ങളുടെയും സഹായം. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന സംഘം ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ടു. ഭക്ഷണസാധനങ്ങളും തുണിത്തരങ്ങളും ശുചീകരണ സാമഗ്രികളും അടങ്ങുന്ന കിറ്റുകളുമായാണ് ആറ് വാഹനങ്ങള്‍ പുറപ്പെട്ടത്.
പ്രളയ മേഖലകളിലേക്ക് കോതമംഗലത്തിന്‍റെ സഹായഹസ്തം
ഭക്ഷണസാധനങ്ങളും തുണിത്തരങ്ങളും ശുചീകരണ സാമഗ്രികളും അടങ്ങുന്ന കിറ്റുകളുമായാണ് ആറ് വാഹനങ്ങള്‍ പുറപ്പെട്ടത്
കോതമംഗലം
എംഎ കോളജ് അസോസിേയഷന്‍റെ 10 ലക്ഷം രൂപയുടെ സംഭാവനയും അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും ചേർന്ന് സമാഹരിച്ച സാധനങ്ങളും കോതമംഗലം നിവാസികളും വ്യാപാരി വ്യവസായികളും നൽകിയ സംഭാവനകളും ചേർത്താണ് കിറ്റുകൾ തയ്യാറാക്കിയത്. അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസിന്‍റെ നേതൃത്വത്തിലാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്.
Last Updated : Aug 16, 2019, 4:36 AM IST