എറണാകുളം : ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവ പങ്കാളികളായി എറണാകുളം സൗത്ത് വാഴക്കുളം ജാമിയ ഹസനിയ സ്കൂളിലെ കൂട്ടായ്മ ശ്രദ്ധേയരായി. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പ്രളയ ദുരിതബാധിതരെ സഹായിക്കാൻ ഒരുമിച്ച് രംഗത്തിറങ്ങി. സ്കൂളിന്‍റെ നേതൃത്വത്തിൽ ശേഖരിച്ച അരി, പഞ്ചസാര , ധാന്യങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെയുള്ള അവശ്യവസ്തുക്കൾ എറണാകുളം പ്രസ്സ് ക്ലബിന് കൈമാറി. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നേരിട്ടെത്തിയാണ് പ്രസ്സ് ഭാരവാഹികളെ പ്രളയ ദുരിതാശ്വാസ വസ്തുക്കൾ എൽപിച്ചത്.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി ജാമിയ ഹസനിയ സ്‌കൂൾ വിദ്യാർഥികൾ - ജാമിയ ഹസനിയ
സ്കൂളിന്‍റെ നേതൃത്വത്തിൽ ശേഖരിച്ച അരി, പഞ്ചസാര , ധാന്യങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെയുള്ള അവശ്യവസ്തുക്കൾ എറണാകുളം പ്രസ്സ് ക്ലബിന് കൈമാറി
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി ജാമിയ ഹസനിയ സ്‌കൂൾ വിദ്യാർഥികൾ
പ്രളയബാധിതരെ എങ്ങനെ സഹായിക്കണം എന്ന ചർച്ചയ്ക്കൊടുവിലാണ് വിദ്യാർഥികളും, അധ്യാപകരും , രക്ഷിതാക്കളും ചേർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ അവശ്യവസ്തുക്കൾ എത്തിക്കാൻ തീരുമാനിച്ചതെന്ന് സ്കൂൾ പ്രിൻസിപ്പാൾ വിമല പറഞ്ഞു. ഇത്തരത്തിൽ ദിവസങ്ങളായി സ്വരൂപിച്ച നിത്യോപയോഗ സാധനങ്ങൾ എറണാകുളം പ്രസ്സ് ക്ലബിന്‍റെ നേതൃത്വത്തിൽ കൂടുതൽ സഹായമാവശ്യമുള്ള വയനാട്ടിലെ ആദിവാസി മേഖലകളിലാണ് വിതരണം ചെയ്യുന്നത്.