കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ്: ഫ്ലക്സ് ബോർഡുകൾ നിരോധിച്ച് ഹൈക്കോടതി - ഹൈക്കോടതി

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പില്‍ ഫ്ലക്സ് ബോർഡുകൾ നിരോധിച്ച് ഹൈക്കോടതി

By

Published : Mar 11, 2019, 11:55 PM IST

തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. പുനരുപയോഗം സാധ്യമാവാത്ത പ്ലാസ്റ്റിക്ക് വസ്തുക്കൾ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാണ് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

പ്രചാരണത്തിന് ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കരുതെന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​മ​ല്ലാ​ത്ത വ​സ്തു​ക്ക​ള്‍ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന്‍ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക്​ രേ​ഖാ​മൂ​ലം നി​ർ​ദേ​ശം ന​ല്‍കി​യ​താ​യി ഹ​ർ​ജി​യിൽ ചൂ​ണ്ടി​ക്കാ​ട്ടി. പോ​ളി വി​നൈ​ല്‍ ക്ലോ​റൈ​ഡ് (പി.​വി.​സി) ഗു​രു​ത​ര പ​രി​സ്ഥി​തി പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന രാ​സ​വ​സ്തു​വാ​ണ്. ഇ​ത് പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​യിരുന്നു​ ഫെ​ബ്രു​വ​രി 26ന് ​കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ള്‍ക്ക് ന​ൽ​കി​യ നി​ർ​ദേ​ശം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെഫ്ലക്സുകൾക്കെതിരായ നിർദ്ദേശം നിലവിലുള്ളതിനാൽ, മറ്റ് അഭിപ്രായങ്ങൾ ആരായാതെ ഫ്ലക്സുകൾക്ക് നിരോധനം ഏർപ്പെടുത്തി കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. താ​ര​ത​മ്യേ​ന അ​പ​ക​ടം കു​റ​വാ​യ ജൈ​വ പ്ലാ​സ്​​റ്റി​ക്, പ്ര​കൃ​തി​ദ​ത്ത​മാ​യ തു​ണി, പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ക​ട​ലാ​സ് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ABOUT THE AUTHOR

...view details