എറണാകുളം: സുപ്രീംകോടതി നിർദ്ദേശ പ്രകാരം പൊളിച്ച് നീക്കിയ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ അവശിഷ്ട്ങ്ങൾ ഇന്ന് മുതല്‍ നീക്കി തുടങ്ങും. ആല്‍ഫാ സെറിൻ ഫ്ലാറ്റ് പൊളിച്ച വിജയ് സ്റ്റീല്‍സാണ് നാല് കെട്ടിടങ്ങളുടെയും ഇരുമ്പു കമ്പികൾ ഏറ്റെടുക്കുന്നത്. മൂന്ന് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച എഡിഫൈസ് എഞ്ചിനീയറിങ് കമ്പനിക്കാണ് കമ്പികൾ ശേഖരിക്കാൻ അനുമതിയെങ്കിലും, കമ്പികൾ മൊത്തത്തിൽ വിജയ് സ്റ്റീൽസിന് കൈമാറാൻ ധാരണയായി. കെട്ടിട അവിശിഷ്ടങ്ങൾ വേർതിരിക്കുന്ന പ്രവർത്തനം തുടങ്ങുന്നതോടെ കൂടുതൽ പൊടി പടരുമെന്ന ആശങ്കയും പരിസരവാസികൾക്കുണ്ട്. കാറ്റിന്‍റെ ഗതിയനുസരിച്ച് പൊടി പടരുമെന്നതിനാൽ വരും ദിവസങ്ങളിൽ രൂക്ഷമായ ആരോഗ്യ- പാരിസ്ഥിതിക പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. കെട്ടിടാവശിഷ്ടങ്ങളിൽ നിന്നുള്ള പൊടിയുടെ സാന്ദ്രത സംബന്ധിച്ച പഠനങ്ങളുടെ വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്ത് വരും.
മരടില്‍ ഇനി മഹായജ്ഞം; കെട്ടിടാവശിഷ്ടങ്ങൾ ഇന്ന് മുതല്‍ നീക്കും
മൂന്ന് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച എഡിഫൈസ് എഞ്ചിനീയറിങ് എന്ന കമ്പനിക്കാണ് കമ്പികൾ ശേഖരിക്കാൻ അനുമതിയെങ്കിലും, കമ്പികൾ മൊത്തത്തിൽ വിജയ് സ്റ്റീൽസിന് കൈമാറാനാണ് ധാരണയായത്.
മരടില്‍ ഇനി മഹായജ്ഞം; കെട്ടിടാവശിഷ്ടങ്ങൾ ഇന്ന് മുതല്‍ നീക്കും
കോൺക്രീറ്റ് മാലിന്യം നീക്കുന്നത് പ്രോംപ്റ്റ് എന്‍റർപ്രൈസസാണ്. ഇന്ന് തന്നെ ഈ പ്രവർത്തനവും ആരംഭിച്ചേക്കും. പത്ത് എഞ്ചിനിയർമാരും നാല്‍പത് ജീവനക്കാരും ഈ പ്രവർത്തനത്തിൽ പങ്കാളിയാവും. പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അനുവദിച്ച സമയം രണ്ടര മാസമാണ്. ഈ സമയത്തിനുള്ളിൽ കെട്ടിടാവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യാനാവുമെന്നാണ് പ്രവൃത്തി ഏറ്റെടുത്ത കമ്പനികൾ വ്യക്തമാക്കുന്നത്.