കേരളം

kerala

ETV Bharat / state

ഫിഷറീസ് മേഖലയിലയിൽ ആധുനികവൽക്കരണം; ബജറ്റിൽ ആശങ്കയുമായി പരമ്പരാഗത മത്സ്യമേഖല - കൊച്ചി

മത്സ്യ വരൾച്ചാ പാക്കേജ് പോലുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ കേന്ദ്രബജറ്റിൽ ഇല്ലാത്തത് പ്രതിഷേധാർഹം.

ഫിഷറീസ്

By

Published : Jul 5, 2019, 8:47 PM IST

Updated : Jul 6, 2019, 12:12 AM IST

കൊച്ചി: ഫിഷറീസ് മേഖലയിലയിൽ ആധുനികവൽക്കരണമെന്ന ബജറ്റ് പ്രഖ്യാപനത്തെ പരമ്പരാഗത മത്സ്യമേഖല ആശങ്കയോടെയാണ് നോക്കി കാണുന്നതെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി. സ്വകാര്യവൽക്കരണത്തിലൂടെ പരമ്പരാഗത മത്സ്യമേഖലയെ കുത്തകകൾക്ക് തീറെഴുതാനുള്ള സാധ്യത ഏറുകയാണ്. കേന്ദ്രസർക്കാർ നടപ്പിലാക്കിയ സാഗർമാല പദ്ധതിയും തീരവാസികളെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ് പറഞ്ഞു.

പൊതുമേഖല - സ്വകാര്യ മേഖല പദ്ധതികൾക്ക് പകരം ഈ മേഖലയുടെ സഹകരണവൽക്കരണത്തിനാണ് ഊന്നൽകൊടുക്കേണ്ടത്. മത്സ്യ വരൾച്ചാ പാക്കേജ് പോലുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ കേന്ദ്രബജറ്റിൽ ഇല്ലാത്തത് പ്രതിഷേധാർഹമാണെന്നും ചാൾസ് ജോർജ് പറഞ്ഞു.

ബജറ്റിൽ ആശങ്കയുമായി പരമ്പരാഗത മത്സ്യമേഖല
Last Updated : Jul 6, 2019, 12:12 AM IST

ABOUT THE AUTHOR

...view details