എറണാകുളം: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തം. പ്ലാന്‍റിലെ മാലിന്യക്കൂനയ്ക്ക് പുലർച്ചെ മൂന്ന് മണിയോടെയാണ് തീ പിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
ബ്രഹ്മപുരം മാലിന്യപ്ലാന്‍റിൽ തീപിടിത്തം തൃക്കാക്കര, ഏലൂ൪, തൃപ്പൂണിത്തുറ, ഗാന്ധി നഗർ, ആലുവ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് ഫയ൪ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. വേനൽ കനക്കുമ്പോൾ ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ തീപിടിത്തമുണ്ടാകുന്നത് പതിവാണ്.
ഇവിടുത്തെ വൻതീപിടിത്തം കാരണം കൊച്ചി നഗരത്തിലടക്കം പുക വ്യാപിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എല്ലാ വർഷവുമുണ്ടാകുന്ന തീപിടിത്തം മാലിന്യങ്ങൾ കത്തിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണന്ന വിമർശനവും ഉയർന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഏങ്ങുമെത്താറില്ല.
Also Read: യുക്രൈനില്‍ കൊല്ലപ്പെട്ട നവീനിന്‍റെ മൃതദേഹം ബെംഗളുരുവിലെത്തിച്ചു; അന്ത്യോപചാരം അർപ്പിച്ച് കുടുംബാംഗങ്ങൾ